ഐഎഎസ് തലത്തിൽ അഴിച്ചുപണി; 6 ജില്ലകളിലെ കളക്ടര്‍മാരെ മാറ്റി

  • IndiaGlitz, [Friday,October 13 2023]

സംസ്ഥാനത്ത് ഐഎഎസ് തലത്തിൽ അഴിച്ചുപണി. ആറ് ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ കളക്ടർമാരെയാണ് മാറ്റിയത്. പത്തനംതിട്ട കളക്ടറായിരുന്ന ദിവ്യ എസ് അയ്യരെ വിഴിഞ്ഞം പോർട്ട് എംഡിയായി നിയമിച്ചു. അദീല അബ്‌ദുല്ലയ്ക്ക് പകരമാണ് നിയമനം. കൂടുതൽ വകുപ്പുകളുടെ ആധിക്യം കൊണ്ടാണ് അദീലക്ക് മാറ്റമെന്നാണ് വിശദീകരണം. എ ഷിബുവാണ് പുതിയ പത്തനംതിട്ട കളക്ടർ.

ആലപ്പുഴ കളക്ടറായിരുന്ന ഹരിത വി കുമാറെ മൈനിംഗ് ആൻ്റ് ജിയോളജി ഡയറക്ടറാക്കി. ജോൺ വി. സാമുവലാണ് പുതിയ ആലപ്പുഴ ജില്ലാ കളക്ടർ. മലപ്പുറം ജില്ലാ കളക്ടറായിരുന്ന പ്രേംകുമാർ പഞ്ചായത്ത് ഡയറക്ടറാകും. വിആർ വിനോദാണ് മലപ്പുറത്തെ പുതിയ കളക്ടർ. കൊല്ലം കളക്ടർ ആയിരുന്ന അഫ്സാന പർവീണിനെ ഭക്ഷ്യ സുരക്ഷ കമ്മീഷണറായി നിയമിച്ചു. എൽ ദേവിദാസാണ് ഇവിടുത്തെ പുതിയ കളക്ടർ. കോഴിക്കോട് കളക്ടറായി സ്നേഹജ് കുമാറിനേയും കണ്ണൂർ കളക്ടറായി അരുൺ കെ വിജയനെയുമാണ് പുതുതായി നിയമിച്ചത്.

More News

ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ 'ഓപ്പറേഷൻ അജയ്'

ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ 'ഓപ്പറേഷൻ അജയ്'

അഫ്ഗാനെതിരെ ഇന്ത്യ കാട്ടിയത് മണ്ടത്തരം; വിമര്‍ശനവുമായി ഗവാസ്കര്‍

അഫ്ഗാനെതിരെ ഇന്ത്യ കാട്ടിയത് മണ്ടത്തരം; വിമര്‍ശനവുമായി ഗവാസ്കര്‍

കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബാള്‍ ക്ലബ്ബിന് കത്ത് അയച്ച് പൊലീസ് മേധാവി

കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബാള്‍ ക്ലബ്ബിന് കത്ത് അയച്ച് പൊലീസ് മേധാവി

'നടികര്‍ തിലകം'; സൗബിൻ്റെ ബർത്ഡേ സ്‌പെഷ്യൽ പോസ്റ്റർ പുറത്ത്

'നടികര്‍ തിലകം'; സൗബിൻ്റെ ബർത്ഡേ സ്‌പെഷ്യൽ പോസ്റ്റർ പുറത്ത്

നിതിന്‍ ഗഡ്കരിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്

നിതിന്‍ ഗഡ്കരിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്