സംവിധായകന്‍ വിഷ്ണു മോഹനും അഭിരാമിയും വിവാഹിതരായി
Send us your feedback to audioarticles@vaarta.com
മേപ്പടിയാന്‍ സിനിമയുടെ സംവിധായകന്‍ വിഷ്ണു മോഹനും ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍റെ മകള്‍ അഭിരാമിയും വിവാഹിതരായി. എറണാകുളം ചേരനെല്ലൂർ വേവ് വെഡ്ഡിംഗ് സെന്ററിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ. സിനിമ-രാഷ്ട്രീയ രംഗത്തെ പ്രമുഖരടക്കം വിവാഹത്തില്‍ പങ്കെടുക്കാൻ എത്തിയിരുന്നു.
ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിളള, ഝാർഖണ്ഡ് ഗവർണർ സിപി സിപി രാധാകൃഷ്ണൻ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, ജനറൽ സെക്രട്ടറി എം ടി രമേശ്, സംവിധായകൻ സത്യൻ അന്തിക്കാട്, നടൻമാരായ മമ്മൂട്ടി, സുരേഷ് ഗോപി, ഉണ്ണിമുകുന്ദൻ, മധുപാൽ, ദേവൻ, രഞ്ജി പണിക്കർ, അനുശ്രീ, സൈജു കുറുപ്പ്, വിവേക് ഗോപൻ, വ്യവസായി എംഎ യൂസഫ് അലി തുടങ്ങിയവർ വിവാഹത്തിനെത്തി. നിലവിൽ സിവിൽ സർവ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ് അഭിരാമി. 69-മത് ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്കാരം മേപ്പടിയാനിലൂടെ വിഷ്ണു സ്വന്തമാക്കിയിരുന്നു. വിഷ്ണു മോഹൻ തന്നെയാണ് ചിത്രത്തിൻ്റെ രചനയും നിർവഹിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദനാണ് ചിത്രം നിർമിച്ചത്.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments