സംവിധായകൻ സിദ്ദിഖിന് ഹൃദയാഘാതം; ആരോഗ്യനില അതീവ ഗുരുതരം
Send us your feedback to audioarticles@vaarta.com
ചലച്ചിത്ര സംവിധായകൻ സിദ്ധിഖിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചി അമൃത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. ന്യൂമോണിയ ബാധയും കരൾ രോഗ ബാധയും മൂലം ഏറെ കാലമായി സിദ്ധിഖ് ചികിത്സയിൽ കഴിയുക ആയിരുന്നു. അസുഖങ്ങൾ കുറഞ്ഞു വരുന്നതിനിടെയാണ് ഇന്നലെ മൂന്നുമണിയോടെ അപ്രതീക്ഷിതമായി ഹൃദയാഘാതം ഉണ്ടായത്. സിദ്ധിഖിന്റെ നില ഗുരുതരമാണെന്നാണ് വിവരം.
നിലവിൽ എക്മോ സപ്പോർട്ടിലാണ് അദ്ദേഹം ഉള്ളതെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ആരോഗ്യ സ്ഥിതി വിലയിരുത്താൻ ഇന്ന് വൈകിട്ട് മെഡിക്കൽ ബോർഡ് യോഗം ചേരും. സിദ്ധിഖിന്റെ കുടുംബാഗംങ്ങളും സഹപ്രവർത്തകരും ആശുപത്രിയിലെത്തി. ലാൽ, ബി.ഉണ്ണികൃഷ്ണൻ, റാഫി എന്നിവർ ആശുപത്രിയിലെത്തി. 2020 ല്‍ മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ബിഗ് ബ്രദറാണ് അവസാനം ഇറങ്ങിയ ചിത്രം.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com