സംവിധായകൻ രാജസേനൻ ബിജെപിയിൽ നിന്ന് സിപിഎമ്മിലേക്ക്
- IndiaGlitz, [Saturday,June 03 2023]
സിനിമാ സംവിധായകനും ബിജെപി സംസ്ഥാന സമിതി അംഗവുമായ രാജസേനൻ സിപിഎമ്മിലേക്ക്. രാഷ്ട്രീയക്കാരൻ എന്ന നിലയിലും കലാകാരനെന്ന നിലയിലും വലിയ അവഗണനയാണ് ബിജെപിയിൽ നിന്നു നേരിട്ടത്. കലാരംഗത്ത് പ്രവർത്തിക്കാൻ കൂടുതൽ നല്ല പാർട്ടി സിപിഎം ആണെന്നും രാജസേനൻ പറഞ്ഞു. 2016-ൽ അരുവിക്കര നിയോജകമണ്ഡലം ബി.ജെ.പി സ്ഥാനാർത്ഥി ആയിരുന്നു അദ്ദേഹം. ഇന്ന് തന്നെ രാജസേനന്റെ സി.പി.എം പ്രവേശന പ്രഖ്യാപനമുണ്ടാവും.
ജനങ്ങൾക്ക് വേണ്ടി ബിജെപി ഒന്നും ചെയ്‌തില്ലെന്നും കടുത്ത അവഗണനയാണ് നേതാക്കളിൽ നിന്നും നേരിട്ടതെന്നും രാജസേനൻ പറഞ്ഞു. ബി.ജെ.പി നേതൃത്വത്തില്‍ സജീവമായിട്ടും തനിക്ക് യാതൊരു പദവികളും ലഭിച്ചില്ല. രാഷ്ട്രീയക്കാരനെന്ന നിലയിലും കലാകാരനെന്ന നിലയിലും പാർട്ടിയിൽ അവഗണനയാണ് നേരിട്ടത്. കലാകാരന്മാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്ന പാര്‍ട്ടി സി.പി.എമ്മാണ്. അവഗണന ആവര്‍ത്തിക്കപ്പെട്ടതോടെയാണ് രാജിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.