അഖിൽ അക്കിനേനിയുടെ പാൻ ഇന്ത്യൻ ചിത്രം 'ഏജന്റ്' ' ദി ഗോഡ്' ആയി ഡിനോ മോറിയ എത്തുന്നു

  • IndiaGlitz, [Friday,April 14 2023]

സുരേന്ദർ റെഡ്ഢിയുടെ സംവിധാനത്തിൽ അഖിൽ അക്കിനേനിയുടെ പാൻ ഇന്ത്യൻ ചിത്രം ഏജന്റിൽ വമ്പൻ താരനിരയാണ് ഒരുങ്ങുന്നത്. അഖിലിൻ്റെ നായികയായി സാക്ഷി വൈദ്യ എത്തുമ്പോൾ മെഗാസ്റ്റാർ മമ്മൂട്ടി ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തിൽ എത്തുന്നു. ചിത്രത്തിൽ ഡിനോ മോറിയ കൂടി എത്തുന്നു എന്നതാണ് പുറത്തുവരുന്ന അപ്‌ഡേറ്റ്. 'ദി ഗോഡ്' എന്ന കഥാപാത്രമായിട്ടാണ് ഡിനോ എത്തുന്നത്. റാസ്‌, അക്‌സർ, ജൂലി തുടങ്ങിയ ചിത്രങ്ങളിൽ പ്രധാന വേഷത്തിലെത്തിയ താരത്തിൻ്റെ പുതിയ പോസ്റ്റർ പുരത്തിവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. കയ്യിൽ മെഷീൻ ഗൺ പിടിച്ചുനിൽക്കുന്ന ചിത്രമാണ് പോസ്റ്ററിൽ ഉള്ളത്. നീളൻ മുടിയും നരച്ച താടിയുമായി നിൽക്കുന്ന ചിത്രത്തിൽ മുഖത്ത് മുറിവുകൾ കൂടി കാണാം. ഇങ്ങനെയുള്ള കഥാപാത്രമായിരിക്കും എന്ന ആകാംഷയിലാണ് പ്രേക്ഷകർ.

ആദ്യ രണ്ട് ഗാനങ്ങൾ പോലെ കഴിഞ്ഞ ദിവസം റിലീസ് ചെയ്ത രാമ കൃഷ്ണ എന്ന മൂന്നാമത്തെ ഗാനവും ഹിറ്റ് ചാർട്ടിലേക്ക് മാറിയിരിക്കുകയാണ്. റസൂൽ എല്ലൂരണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം. ഹിപ് ഹോപ് തമിഴ സംഗീതം ഒരുക്കുന്നു. വക്കന്തം വംശിയാണ് ചിത്രത്തിന് കഥ ഒരുക്കിയത്. എകെ എന്റർടൈൻമെന്റ്സിൻ്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കര നിർമ്മിച്ച ഈ ചിത്രത്തിൻ്റെ എഡിറ്റിംഗ് ദേശീയ അവാർഡ് ജേതാവ് നവീൻ നൂലിയും കലാസംവിധാനം അവിനാഷ് കൊല്ലയുമാണ്. തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ പാൻ ഇന്ത്യ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ അജയ് സുങ്കര, പതി ദീപ റെഡ്ഡി എന്നിവരാണ്.

More News

ജോഷി - ജോജു ജോർജ് ചിത്രം 'ആന്റണി'യുടെ പൂജയും ടൈറ്റിൽ ലോഞ്ചും കൊച്ചി ക്രൗണ്‍ പ്ലാസയിൽ നടന്നു.

ജോഷി - ജോജു ജോർജ് ചിത്രം 'ആന്റണി'യുടെ പൂജയും ടൈറ്റിൽ ലോഞ്ചും കൊച്ചി ക്രൗണ്‍ പ്ലാസയിൽ നടന്നു.

വന്ദേഭാരത് ഇന്ന് കേരളത്തിലെത്തും

വന്ദേഭാരത് ഇന്ന് കേരളത്തിലെത്തും

ഐപിഎല്ലില്‍ മലിംഗയുടെ സെഞ്ച്വറി റെക്കോര്‍ഡ് തകര്‍ത്ത് റബാഡ

ഐപിഎല്ലില്‍ മലിംഗയുടെ സെഞ്ച്വറി റെക്കോര്‍ഡ് തകര്‍ത്ത് റബാഡ

കോവിഡ് കേസുകളിൽ വീണ്ടും വർദ്ധന; പതിനായിരം കടന്നു

കോവിഡ് കേസുകളിൽ വീണ്ടും വർദ്ധന; പതിനായിരം കടന്നു

പുതിയ ഫ്ലാറ്റിൻ്റെ പാലുകാച്ചൽ ചടങ്ങ് നടത്തി മഞ്ജു പിള്ള

പുതിയ ഫ്ലാറ്റിൻ്റെ പാലുകാച്ചൽ ചടങ്ങ് നടത്തി മഞ്ജു പിള്ള