ദിലീപ് - രതീഷ് രഘുനന്ദൻ ചിത്രം 'D148' പൂർത്തിയായി

  • IndiaGlitz, [Friday,August 18 2023]

സൂപ്പർ ഗുഡ് ഫിലിംസിൻ്റെ ബാനറിൽ ആർ ബി ചൗധരി, ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്ന് നിർമ്മിച്ച് രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന ദിലീപിൻ്റെ നൂറ്റിനാൽപ്പത്തി എട്ടാമത്തെ ചിത്രത്തിൻ്റെ ചിത്രീകരണം കട്ടപ്പനയിൽ പൂർത്തിയായി. നീത പിളള, പ്രണിത സുഭാഷ് എന്നിവർക്ക് പുറമേ മലയാളത്തിലേയും, തമിഴിലേയും ഒരു വൻ താരനിരയും ചിത്രത്തിലുണ്ട്. അജ്മൽ അമീർ, സുദേവ് നായർ, സിദ്ദിഖ്, മനോജ് കെ ജയൻ, കോട്ടയം രമേഷ്, മേജർ രവി, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, തൊമ്മൻ മാങ്കുവ, ജിബിൻ ജി, അരുൺ ശങ്കരൻ, മാളവിക മേനോൻ, രമ്യ പണിക്കർ, മുക്ത, ശിവകാമി, അംബിക മോഹൻ, സ്മിനു, എന്നിവരും, കൂടാതെ തമിഴ് താരങ്ങളായ ജോൺ വിജയ്, സമ്പത്ത് റാം എന്നിവർക്ക് പുറമേ അൻപതിലധികം ക്യാരക്ടർ ആർട്ടിസ്റ്റുകളും ചിത്രത്തിൽ അഭിനയിക്കുന്നു.

ഛായാഗ്രഹണം: മനോജ് പിള്ള, എഡിറ്റർ: ശ്യാം ശശിധരൻ, ഗാനരചന: ബി ടി അനിൽ കുമാർ, സംഗീതം: വില്യം ഫ്രാൻസിസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുജിത് ജെ നായർ, പ്രൊജക്ട് ഡിസൈനർ: സജിത് കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ: മോഹൻ 'അമൃത', സൗണ്ട് ഡിസൈനർ: ഗണേഷ് മാരാർ,മിക്സിംഗ്: ശ്രീജേഷ് നായർ, കലാ സംവിധാനം; മനു ജഗത്,മേക്കപ്പ്: റോഷൻ, കോസ്റ്റ്യൂം ഡിസൈനർ: അരുൺ മനോഹർ, സ്റ്റണ്ട്രാ: ജശേഖർ, സ്റ്റൺ ശിവ, സുപ്രീം സുന്ദർ, മാഫിയ ശശി, പ്രോജക്ട് ഹെഡ്: സുമിത്ത് ബി പി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മനേഷ് ബാലകൃഷ്ണൻ, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ്, സ്റ്റിൽസ്: ശാലു പേയാട്, ഡിസൈൻ: അഡ്സോഫ് ആഡ്സ്, വിതരണം: ഡ്രീം ബിഗ് ഫിലിംസ്. ചിത്രത്തിൻ്റെ ടൈറ്റിൽ ഉടൻ പ്രഖ്യാപിക്കും.