രാമലീല റിലീസ് തീയതി?

  • IndiaGlitz, [Saturday,September 09 2017]

സെപ്തംബർ 22ന് ചിത്രം റിലീസ് ചെയ്യുമെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഈ വാർത്ത വ്യാജമാണെന്ന് സംവിധായകൻ അരുൺ ഗോപി ഫേസ്ബുക്കിലൂടെ അറിയിച്ചു. വൈകാതെ റിലീസിംഗ് തീയതി അറിയിക്കുമെന്നും അരുൺ ഗോപി വ്യക്തമാക്കിയിട്ടുണ്ട്

നടി അക്രമിക്കപ്പെട്ട കേസിൽ ദിലീപ് അറസ്റ്റിലായതോടെ റിലീസിംഗ് പ്രതിസന്ധിയിലായ ചിത്രമാണ് രാമലീല. ജൂലായ് പത്തിന് ദിലീപ് അറസ്റ്റ് ചെയ്യപ്പെടുമ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലായിരുന്നു ചിത്രം.