ദിലീപിനെ അമ്മയില്‍ നിന്നും പുറത്താക്കി
Send us your feedback to audioarticles@vaarta.com
നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയില്‍ നിന്നും പുറത്താക്കി. മമ്മൂട്ടിയുടെ വസതിയില്‍ ചേര്‍ന്ന അടിയന്തിര എക്‌സ്‌ക്ലൂസീവ് യോഗത്തിലാണ് തീരുമാനം. ട്രഷറര്‍ സ്ഥാനം അടക്കം ദിലീപ് വഹിക്കുന്ന എല്ലാ സ്ഥാനത്തുനിന്നും നീക്കിയിട്ടുണ്ട്.
എന്നത്തെയും പോലെ അമ്മയുടെ ഐക്യദാര്‍ഡ്യവും പിന്തുണയും ആക്രമിക്കപ്പെട്ട സഹോദരിക്കൊപ്പമാണെന്നും തുടര്‍ന്നുള്ള നിയമനടപടികള്‍ക്കും അവള്‍ക്കൊപ്പമാണെന്നും അമ്മ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
അമ്മയില്‍ അംഗത്വമുള്ള ചിലര്‍ ആക്രമിക്കപ്പെട്ട നടിയ്ക്ക് വേദനയുണ്ടാക്കുന്ന തരത്തില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതിഷേധിക്കുന്നുവെന്നും കുറിപ്പില്‍ പറയുന്നു.
Follow us on Google News and stay updated with the latest!
Comments