റോഷാക്കിനു ശേഷം നിസ്സാം ബഷീറിൻ്റെ ചിത്രത്തിൽ ദിലീപ്
- IndiaGlitz, [Wednesday,May 24 2023]
റോഷാക്കിനു ശേഷം നിസ്സാം ബഷീർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ദിലീപും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷങ്ങളിലെത്തും. റോഷാക്കിൻ്റെ രചന നിർവഹിച്ച സമീർ അബ്ദുൾ തന്നെയാണ് ഈ ചിത്രത്തിൻ്റെയും കഥ ഒരുക്കുന്നത്. ബാദുഷാ സിനിമാസ്, ആന്റോ ജോസഫ് ഫിലിം കമ്പനി, ഗ്രാൻഡ് പ്രൊഡക്ഷൻസ്, വണ്ടർവാൾ സിനിമാസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
നിസാം ബഷീറിൻ്റെ കരിയറിലെ മൂന്നാമത്തെ ചിത്രമാണ് ഇത്. സിനിമയുടെ പേര് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കെട്ട്യോളാണെൻ്റെ മാലാഖ എന്ന അസിഫ് അലി ചിത്രമാണ് നിസാം ആദ്യമായി സംവിധാനം ചെയ്യുന്നത്. തുടർന്ന് മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ റോഷാക്ക് ആയിരുന്നു രണ്ടാമത്തെ സിനിമ. അരുൺ ഗോപിയുടെ ബാന്ദ്ര, റാഫിയുടെ വോയിസ് ഓഫ് സത്യനാഥൻ എന്നീ ചിത്രങ്ങളാണ് ദിലീപിന്റേതായി തിയറ്ററുകളിലെത്താൻ ഒരുങ്ങുന്നത്. ചിത്രത്തിൻ്റെ മറ്റു വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.