ഭൂമി കൈയേറ്റം: ദിലീപിന്Âറെ തൊടുപുഴയിലെ ഭൂമിയിലും പരിശോധന
- IndiaGlitz, [Friday,July 28 2017]
ദിലീപ് ഭൂമി കൈയേറിയതായി ആരോപണമുള്ള തൊടുപുഴയിലെ ഭൂമിയിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തി. വെള്ളിയാമറ്റം വില്ലേജിലെ നാലേക്കർ ഭൂമിയിലാണ് റവന്യൂ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. റവന്യൂമന്ത്രിയുടെ നിർദേശപ്രകാരമായിരുന്നു പരിശോധനയെന്നാണു സൂചന.
നേരത്തെ, ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി- സിനിമാസ് ഭൂമിയുടെയും പുറപ്പിള്ളിക്കാവിലെ ഭൂമിയുടെയും അളവെടുപ്പ് കഴിഞ്ഞ ദിവസം നടത്തിയിരുന്നു. തിയറ്റർ നില്ക്കുന്ന സ്ഥലത്തു കൈയേറ്റം നടന്നിട്ടുണ്ടോ എന്നറിയാനാണു ചാലക്കുടിയിലെ ഭൂമി അളന്നത്. റവന്യൂ മന്ത്രിയുടെ ഉത്തരവുപ്രകാരം ജില്ലാ കളക്ടർ നിർദേശിച്ചതനുസരിച്ചായിരുന്നു അളവ്. ഭൂമി കൈയേറ്റത്തെപ്പറ്റി ഉന്നതതല അന്വേഷണം വേണമെന്നു ലാൻഡ് റവന്യൂ കമ്മീഷണർ നേരത്തേ സർക്കാരിനെ അറിയിച്ചിരുന്നു.
പുറപ്പിള്ളിക്കാവിലെ ദിലീപിന്റെ ഭൂമിയോട് ചേർന്നു കിടക്കുന്ന സമീപ പ്രദേശങ്ങളാണ് അളന്നു തിട്ടപ്പെടുത്തിയത്. പുറപ്പിള്ളിക്കാവ് പാലത്തിന്റെ അപ്രോച്ച് റോഡിന്റെ ഒരുവശത്തു നിന്നാണ് സർവേ ആരംഭിച്ചത്. ചുറ്റുമുള്ള പ്രദേശങ്ങൾ അളന്നുതിട്ടപ്പെടുത്തിയാൽ മാത്രമേ ദിലീപിന്റെ ഭൂമിയിൽ കൈയേറ്റം നടന്നിട്ടുണ്ടോയെന്ന് കണ്ടെത്താൻ സാധിക്കുകയുള്ളു.