ദിലീപിന് ജാമ്യമില്ല; ജൂലൈ 25 വരെ ജുഡീഷ്യല്Â കസ്റ്റഡിയില്Â തുടരും
- IndiaGlitz, [Saturday,July 15 2017]
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് ജാമ്യമില്ല. ദിലീപിന്റെ ജാമ്യാപേക്ഷ കോടതി ഇന്നും തള്ളി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് ദിലീപിന് ജാമ്യം നിഷേധിച്ചത്.
കോടതി നടനെ ജൂലൈ 25 വരെ ജുഡീഷ്യല് കസ്റ്റഡിയില്‍ വിട്ടു. ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വാദം നേരത്തെ പൂര്‍ത്തിയായിരുന്നു.
കേസില്‍ ദിലീപിനെതിരേ ശക്തമായ തെളിവുകളുണ്ടെന്നും ജാമ്യം നല്‍കുന്നത് കേസിന്റെ ഗതിയെ വിപരീതമായി സ്വാധീനിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു.
പൊലിസിനെതിരേ പരാതിയില്ലെന്നു ദിലീപ് കോടതിയില്‍ പറഞ്ഞു.
ദിലീപ് ഉപയോഗിച്ചിരുന്ന രണ്ടു ഫോണുകള്‍ പ്രതിഭാഗം മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചു.
കോടതിയുടെ മേല്‍നോട്ടത്തില്‍ ശാസ്ത്രീയ പരിശോധന നടത്തണമെന്നാണ് പ്രതിഭാഗത്തിന്റെ ആവശ്യം. പൊലിസിന്റെ കൈയില്‍ കിട്ടിയാല്‍ അതില്‍ കൃത്രിമം നടത്താന്‍ സാധ്യതയുണ്ടെന്നും പ്രതിഭാഗം കോടതിയില്‍ പറഞ്ഞു.
അതേസമയം ജാമ്യാപേക്ഷയുമായി ഉടന്‍ തന്നെ ഹൈക്കോടതിയെ സമീപിക്കുമെന്നു ദിലീപിന്റെ അഭിഭാഷകന്‍ പറഞ്ഞു. കോടതി ജാമ്യം നിഷേധിച്ച ദിലീപിനെ തിരിച്ച് ആലുവ സബ് ജയിലിലേക്ക് കൊണ്ടുപോയി.