ദിലീപ് രണ്ടു ദിവസം പൊലിസ് കസ്റ്റഡിയില്ž

  • IndiaGlitz, [Wednesday,July 12 2017]

നടിയെ ആക്രമിച്ച കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ദിലീപിനെ രണ്ടു ദിവസത്തേക്ക് പൊലിസ് കസ്റ്റഡിയില്‍ വിട്ടു. മൂന്നു ദിവസത്തേക്കാണ് പൊലിസ് കസ്റ്റഡി അപേക്ഷയില്‍ ആവശ്യപ്പെട്ടത്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് കസ്റ്റഡിയില്‍ വിട്ടത്. കൂടുതല്‍ ചോദ്യം ചെയ്യണമെന്നും തെളിവെടുപ്പ് നടത്തണമെന്നുമുള്ള പൊലിസിന്റെ ആവശ്യം മാനിച്ചാണ് നടപടി. മൂന്ന് ദിവസം വിട്ടു കിട്ടണമെന്നാണ് പൊലിസ് ആവശ്യപ്പെട്ടിരുന്നത്.

അതേസമയം, ജാമ്യാപേക്ഷ കസ്റ്റ്ഡി കലാവധി കഴിഞ്ഞ ശേഷമാണ് പരിഗണിക്കുകയെന്ന് കോടതി അറിയിച്ചു. അന്വേഷണത്തോട് സഹകരിക്കാന്‍ തയ്യാറാണെന്നും ജാമ്യം നല്‍കണമെന്നും ദിലീപ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

രാവിലെ പത്തു മണിയോടെയാണ് ദിലീപിനെ കോടതിയില്‍ ഹാജരാക്കിയത്. കോടതി പരിസരത്ത് വന്‍ജനാവലിയാണ് തടിച്ചുകൂടിയത്. ദിലീപിനെ പൊലിസ് ബസില്‍ നിന്ന് ഇറക്കിയ സമയത്ത് ജനങ്ങള്‍ കൂവി വിളിച്ചു. കോടതിയില്‍ നിന്ന് ദിലീപിനെ ആലുവ പൊലിസ് ക്ലബിലേക്ക് കൊണ്ടുവരാനാണ് സാധ്യത. തുടര്‍ന്ന് തെളിവെടുപ്പിനായി വിവിധ ഇടങ്ങളിലേക്ക് കൊണ്ടുപോകും.