ദിലീപിന്റെ ജാമ്യാപേക്ഷയില്ž വാദം ബുധനാഴ്ച്ചയും തുടരും

  • IndiaGlitz, [Tuesday,August 22 2017]

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ നാളെയും വാദം തുടരും.

മാധ്യമങ്ങള്‍ ദിലീപിനെ വേട്ടയാടുകയാണ്. സിനിമാ മേഖലയില്‍ നിന്നും പുറത്തുനിന്നും ഗൂഢാലോചന നടക്കുന്നുണ്ടെന്ന് പ്രതിഭാഗം വാദിച്ചു.

പള്‍സര്‍ സുനിയുടെ മൊഴി മാത്രം അടിസ്ഥാനപ്പെടുത്തിയാണ് കേസെടുത്തത്. ഗൂഢാലോചന തെളിയിക്കാന്‍ പൊലിസിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ തവണ ജാമ്യഹരജിയെ എതിര്‍ക്കാന്‍ പൊലിസ് നിരത്തിയ വാദങ്ങളൊന്നും ഇപ്പോള്‍ നിലനില്‍ക്കുന്നില്ലെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം വാദിച്ചു.

രമ്യാ നമ്പീശന്‍ ഉള്‍പ്പെടെയുള്ള സാക്ഷികള്‍ നടിയുടെ സുഹൃത്തുക്കളാണ്.

അതേസമയം ദിലീപിനെതിരെ കൂടുതല്‍ തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. പ്രോസിക്യൂഷന് പറയാനുള്ളത് കോടതി നാളെ കേള്‍ക്കും. എന്നിട്ടാണ് ജാമ്യഹരജിയില്‍ വിധിപറയുക.