ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഓഗസ്റ്റ് എട്ടുവരെ നീട്ടി
Send us your feedback to audioarticles@vaarta.com
യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ ആലുവ സബ് ജയിലില്‍ കഴിയുന്ന ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. അടുത്തമാസം എട്ടുവരെയാണ് റിമാന്‍ഡ് നീട്ടിയിരിക്കുന്നത്.
റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ചൊവ്വാഴ്ച ദിലീപിനെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. പരാതികളൊന്നുമില്ലെന്ന് ദിലീപ് കോടതിയെ അറിയിച്ചു.
കോടതി പരിസരത്തും ദിലീപിനെ കൊണ്ടുവരുന്ന വഴികളിലും ആക്രമത്തിന് സാധ്യതയുണ്ടെന്നും പുറത്ത് ദിലീപ് അനുകൂല തരംഗമുണ്ടാക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് പൊലിസ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ദീലീപിനെ ഹാജരാക്കാന്‍ അനുമതി തേടിയത്.
Follow us on Google News and stay updated with the latest!
Comments