ദിലീപും തമന്നയും ലുലു മാളിൽ; തടിച്ചുകൂടിയത് ആയിരങ്ങൾ
Send us your feedback to audioarticles@vaarta.com
ബാന്ദ്രയുടെ പ്രചരണാർത്ഥം തിരുവനന്തപുരം ലുലു മാളിൽ എത്തിയ ജനപ്രിയ നായകൻ ദിലീപിനേയും തെന്നിന്ത്യൻ താര സുന്ദരി തമന്നയേയും ഒരു നോക്ക് കാണുവാൻ തടിച്ചു കൂടിയത് ആയിരങ്ങൾ. ദിലീപിനും തമന്നക്കും സംവിധായകൻ അരുൺ ഗോപിക്കുമൊപ്പം ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരും അവിടെ സന്നിഹിതരായിരുന്നു. അരുൺ ഗോപി സംവിധാനം ചെയ്യുന്ന 'ബാന്ദ്ര' ഈ വെള്ളിയാഴ്ച്ച തീയറ്ററുകളിൽ എത്തുകയാണ്. സെൻസറിങ് പൂർത്തിയായ ചിത്രത്തിന് U/A സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിൻ്റെ ഓൺലൈൻ ബുക്കിംഗും ആരംഭിച്ചു കഴിഞ്ഞു.
ആക്ഷനോടൊപ്പം പ്രണയവും കുടുംബ ബന്ധങ്ങളുടെ ആഴവും സംസാരിക്കുന്ന ഒരു ഫാമിലി ഡ്രാമ കൂടിയാണ് ബാന്ദ്ര. അജിത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന ചിത്രത്തിൽ ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്. പാൻ ഇന്ത്യൻ താരനിര ചിത്രത്തിനായി അണിനിരക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ഉദയ കൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. മംമ്ത മോഹൻദാസും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തമിഴ് നടൻ ശരത് കുമാറും ബോളിവുഡ് നടൻ ദിനോ മോറിയയും ചിത്രത്തിലുണ്ട്. സിദ്ദിഖ്, കലാഭവൻ ഷാജോൺ, ഗണേഷ് കുമാർ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments