ദിലീപ് ഭൂമി കയ്യേറി, അളന്നുതിട്ടപ്പെടുത്താൻ തഹസിൽദാര്‍
Send us your feedback to audioarticles@vaarta.com
നടിയെ ആക്രമിച്ച കേസില്‍ ജയിലിലുള്ള നടന് ദിലീപ് ഭൂമി കയ്യേറിയെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. വടക്കന്‍ പറവൂരിലെ കരുമാലൂരില്‍ പുഴയോടു ചേര്‍ന്നുള്ള പുറമ്പോക്കു ഭൂമി കയ്യേറിയെന്നാണ് പഞ്ചായത്ത് അധികൃതര്‍ കണ്ടെത്തിയിരിക്കുന്നത്.
വില്ലേജ് ഓഫീസര്‍ ജില്ലാ കലക്ടര്‍ക്കു നല്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച സ്ഥലം അളക്കാന്‍ അധികൃതര്‍ തീരുമാനിച്ചു.
പറവൂര്‍ തഹസില്‍ദാരുടെ നേതൃത്വത്തിലായിരിക്കും ഭൂമി അളക്കുന്നത്. ഇക്കാര്യം കരുമാലൂര്‍ പഞ്ചായത്തിനെ അധികൃതരെ അറിയിച്ചു. കരുമാലൂരില്‍ 30 സെന്റ് സ്ഥലം ദിലീപ് കൈയേറിയെന്നു ചൂണ്ടിക്കാട്ടി പഞ്ചായത്ത് അധികൃതര്‍ മുഖ്യമന്ത്രിക്കു പരാതി നല്‍കിയിരുന്നു.
Follow us on Google News and stay updated with the latest!
Comments