'ഡിജിറ്റൽ വില്ലേജ്' ടീസർ റിലീസായി
Send us your feedback to audioarticles@vaarta.com
പുതുമുഖങ്ങളെ അണിനിരത്തി നവാഗതരായ ഉത്സവ് രാജീവ്, ഫഹദ് നന്ദു രചനയും സംവിധാനവും നിർവഹിക്കുന്ന ‘ഡിജിറ്റൽ വില്ലേജ്’ എന്ന ചിത്രത്തിൻ്റെ ടീസർ റിലീസായി. നവാഗതരായ ഒരുകൂട്ടം ചെറുപ്പക്കാരുടെ സിനിമ എന്ന സ്വപ്നം സാക്ഷാത്കരമാണ് ഡിജിറ്റൽ വില്ലേജ്. കേരള കർണ്ണാടക ബോർഡറിലെ ഒരു കൊച്ചു ഗ്രാമത്തിൽ ചെറുപ്പക്കാരുടെ കൂട്ടായ്മയിൽ നടക്കുന്ന രസകരമായ സംഭവങ്ങളാണ് ഇതിൽ ചിത്രീകരിച്ചിരിക്കുന്നത്. പുതുമുഖങ്ങളെ അണിനിരത്തി ചിത്രീകരണം പൂർത്തിയായിരിക്കുന്ന ഈ ചിത്രത്തിൽ സീതാഗോളി, കുമ്പള ഗ്രാമത്തിലെ കലാകാരന്മാരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വികസനം എത്തിപ്പെടാത്ത പഞ്ഞിക്കല്ല് എന്ന ഗ്രാമത്തിലെ മൂന്ന് സുഹൃത്തുക്കൾ ആ ഗ്രാമവാസികളെ ഡിജിറ്റൽ യുഗത്തിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നതും അതിലേയ്‌ക്കുള്ള ശ്രമവുമാണ് ഈ ചിത്രത്തിൽ നർമ്മത്തോടൊപ്പം ദൃശ്യവൽക്കരിക്കുന്നത്.
യുലിൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അഖിൽ മുരളി, ആഷിക് മുരളി എന്നിവർ ചേർന്ന് ആദ്യമായി നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം ശ്രീകാന്ത് നിർവ്വഹിക്കുന്നു. മനു മഞ്ജിത്ത്, സുധീഷ് മറുതളം, വിനായക് ശരത്ചന്ദ്രൻ എന്നിവർ എഴുതിയ വരികൾക്ക് ഹരി എസ് ആർ സംഗീതം പകരുന്നു. എഡിറ്റിങ്ങ്: മനു ഷാജു, വസ്ത്രാലങ്കാരം: സമീറ സനീഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രവീണ്‍ ബി.മേനോന്‍, കലാ സംവിധാനം: ജോജോ ആന്റണി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ഉണ്ണി, ചീഫ് അസോസിയേറ്റ് ക്യാമറമാന്‍: സി.ആര്‍.നാരായണന്‍, അസോസിയേറ്റ് ഡയക്ടര്‍: ജിജേഷ് ഭാസ്‌കര്‍, സൗണ്ട് ഡിസൈനര്‍: അരുണ്‍ രാമവര്‍മ്മ, ചമയം: ജിതേഷ് പൊയ്യ, ലോക്കഷന്‍ മാനേജര്‍, കാസ്റ്റിംഗ് ഡയറക്ടര്‍, പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍: ജോണ്‍സണ്‍ കാസറഗോഡ്, സ്റ്റില്‍സ്: നിദാദ് കെ.എന്‍, ഡിസൈന്‍: യെല്ലോ ടൂത്ത്. കാസർഗോഡിലെ സീതഗോളി, കുമ്പള എന്നീ ഗ്രാമങ്ങളിലാണ് ചിത്രത്തിൻ്റെ ലൊക്കേഷൻ.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com