രാഹുൽ ഗാന്ധി അയച്ച ഡയാലിസിസ് ഉപകരണങ്ങൾ തിരിച്ചയച്ചു

  • IndiaGlitz, [Tuesday,February 14 2023]

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വണ്ടൂർ താലൂക്ക് ആശുപത്രിയിലേക്ക് നൽകിയ ഡയാലിസിസ് ഉപകരണങ്ങൾ മടക്കിയയച്ചെന്ന് പരാതി. ലോറിയിൽ ഉപകരണങ്ങൾ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ ഉപകരണങ്ങൾ സൂക്ഷിക്കുന്നതിന് ആവശ്യമായ സൗകര്യം ആശുപത്രിയിൽ ഇല്ലെന്നും ഉപകരണങ്ങൾ പൂർണമായി എത്തിയില്ല എന്നുമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി തിരിച്ചയച്ചതെന്നാണ് ആരോപണം. വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് കേന്ദ്രം തുടങ്ങാൻ രാഹുൽ ഗാന്ധി എംപി അനുവദിച്ച ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഉപകരണങ്ങളാണ് ആശുപത്രി അധികൃതർ തിരിച്ചയച്ചത്. ഡൽഹിയിൽ നിന്ന് കണ്ടെയ്നറിൽ വന്ന ഐസിയു ബെഡ് ഉൾപ്പെടെയുള്ള സാമഗ്രികളാണ് തിരിച്ചയച്ചത്. ലക്ഷങ്ങൾ വില വരുന്ന ഉപകരണങ്ങള്‍ കൂടിയാലോചനയില്ലാതെ മടക്കി അയച്ചതില്‍ ബ്ലോക്ക് പഞ്ചായത്ത് അന്വേഷണം പ്രഖ്യാപിച്ചു. എന്നാൽ ഇക്കാര്യം അറിഞ്ഞ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി അയച്ച സാധനങ്ങൾ തിരിച്ചു ആവശ്യപ്പെട്ടു. മെഡിക്കൽ ഓഫീസർക്കെതിരെയും ജീവനക്കാർക്ക് എതിരെയും അന്വേഷണം നടത്തുമെന്ന് ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി പറഞ്ഞു.