ധ്യാൻ ശ്രീനിവാസൻ ചിത്രം 'സൂപ്പർ സിന്ദഗി'; ചിത്രീകരണം പൂർത്തിയായി
Send us your feedback to audioarticles@vaarta.com
ധ്യാൻ ശ്രീനിവാസൻ നായകനായെത്തുന്ന 'സൂപ്പർ സിന്ദഗി'യുടെ ചിത്രീകരണം പൂർത്തിയായി. വിൻ്റെഷ് സംവിധാനം ചെയ്യുന്ന ചിത്രം '666 പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഹസീബ് മേപ്പാട്ട്, സത്താർ പടനേലകത്ത് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. വിൻ്റെഷും പ്രജിത്ത് രാജ് ഈകെആർ ഉം ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിന് അഭിലാഷ് ശ്രീധരനാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. കണ്ണൂർ, മൈസൂർ, ബാംഗ്ലൂർ എന്നിവിടങ്ങളിലായി ചിത്രീകരിച്ച ഈ ചിത്രത്തിൽ പാർവതി നായർ, മുകേഷ്, ജോണി ആന്റണി, സുരേഷ് കൃഷ്ണ, കലേഷ്, ശ്രീവിദ്യ മുല്ലശ്ശേരി, ഡയാന ഹമീദ്, മാസ്റ്റർ മഹേന്ദ്രൻ തുടങ്ങി ഒട്ടനവധി താരങ്ങളാണ് അണിനിരക്കുന്നത്.
എൽദൊ ഐസക് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിൻ്റെ ചിത്രസംയോജനം ലിജോ പോളാണ് കൈകാര്യം ചെയ്യുന്നത്. സൂരജ് എസ് കുറുപ്പിൻ്റെതാണ് സംഗീതം. 'ലാൽ ജോസ്' എന്ന ചിത്രത്തിന് ശേഷം 666 പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'സൂപ്പർ സിന്ദഗി'. ക്രിയേറ്റീവ് പ്രൊഡ്യൂസർ: സങ്കീത് ജോയ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: വിഷ്ണു ഐക്കരശ്ശേരി, അസോസിയേറ്റ് ഡയറക്ടർ: മുകേഷ് മുരളി, ബിജു ബാസ്ക്കർ, അഖിൽ കഴക്കൂട്ടം, പ്രൊഡക്ഷൻ കൺട്രോളർ: ഷെമിൻ എസ് ആർ, കലാസംവിധാനം: ഹംസ വള്ളിത്തോട്, വസ്ത്രാലങ്കാരം: സുജിത്ത് മട്ടന്നുർ, മേക്കപ്പ്: അരുൺ ആയൂർ, കോറിയോഗ്രഫി: ഭൂപതി, ആക്ഷൻ: ഫൊണെക്സ് പ്രഭു, ഡിജിറ്റർ പി.ആർ: വിവേക് വിനയരാജ്, പി.ആർ.ഒ: ശബരി, സ്റ്റിൽസ്: റിഷ് ലാൽ ഉണ്ണികൃഷ്ണൻ.
Follow us on Google News and stay updated with the latest!
Comments
- logoutLogout