ധ്യാൻ ശ്രീനിവാസന്റെ പുതിയ ചിത്രം മെയ് മാസത്തിൽ
- IndiaGlitz, [Monday,March 19 2018]
ധ്യാൻ ശ്രീനിവാസൻ സംവിധാനം നിർവഹിക്കുന്ന ലവ് ആക്ഷൻ ഡ്രാമ ഈ വർഷം മാർച്ചോടെ ചിത്രം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇപ്പോൾ മെയ് മാസത്തിൽ തുടങ്ങും എന്നാണ് പുതിയ റിപോർട്ടുകൾ പ്രകാരം അറിയാൻ കഴിഞ്ഞത് .നിവിൻ പോളിയുടെ ബിസി ഷെഡ്യൂളാണ് സിനിമയുടെ പ്രവർത്തനം വൈകാൻ എന്ന് പറയപ്പെടുന്നു .
നിവിൻ ഇപ്പോൾ കായംകുളം കൊച്ചുണ്ണിയുടെ തിരക്കിലാണ്. മെയ് രണ്ടാം വാരത്തോടെ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത് .
നിവിൻ, നയൻതാര, അജു വർഗ്ഗീസ് എന്നിവരെക്കൂടാതെ ഉർവശി ഉൾപ്പെടെയുള്ള അഭിനേതാക്കളും സിനിമയിൽ അഭിനയിച്ചേക്കും എന്ന് ചില സൂചനകൾ ഉണ്ട് . പക്ഷെ ഇതുവരെ ഒന്നും വ്യകത്മാക്കിയിട്ടില്ല .
നിവിൻ, നയൻതാര എന്നിവർ യഥാക്രമം വടക്കുനോക്കിയന്ത്രത്തിലെ ദിനേശനും ശോഭയും ആയി അഭിനയിക്കും . ധ്യാൻ നേരത്തെ പറഞ്ഞു, നിവിൻെറ കഥാപാത്രത്തിന് പഴയകാലത്തെ ദിനേഷനുമായി കുറച്ച് സമാനതകളുണ്ടെങ്കിലും, അത് 1989 ലെ സിനിമയുമായി ബന്ധപ്പെടുത്തിയിട്ടില്ല.