ധ്യാന്‍ ശ്രീനിവാസന്‍ ഗായകനാവുന്നു

  • IndiaGlitz, [Wednesday,April 26 2023]

'വെള്ളം' സിനിമയിലെ യഥാര്‍ത്ഥ കഥാപാത്രമായ വാട്ടർമാൻ മുരളി അവതരിപ്പിക്കുന്ന പുതിയ ചിത്രം 'നദികളില്‍ സുന്ദരി യമുന' എന്ന സിനിമയ്ക്കു വേണ്ടി ധ്യാന്‍ ശ്രീനിവാസന്‍ ഗായകനാകുന്നു. ധ്യാന്‍ ആദ്യമായി പിന്നണി ഗായകനാകുന്ന ഈ ഗാനം രചിച്ചത് മനു മഞ്ജിത്തും സംഗീതം നല്‍കിയത് അരുണ്‍ മുരളീധരനുമാണ്. സിനിമാറ്റിക്കയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരളി എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളാറ എന്നിവര്‍ ചേര്‍ന്നാണ്.

സിനിമാറ്റിക് ഫിലിംസ് എല്‍എല്‍.പി.യുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരളി എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. സുധീഷ്, നിര്‍മ്മല്‍ പാലാഴി, കലാഭവന്‍ ഷാജോണ്‍, നവാസ് വള്ളിക്കുന്ന്, അനീഷ്, പാര്‍വ്വണ, ആമി, ഉണ്ണിരാജ, ഭാനുപയ്യന്നൂര്‍ ദേവരാജ് കോഴിക്കോട്, രാജേഷ് അഴിക്കോടന്‍, സോഹന്‍ സിനുലാല്‍, ശരത് ലാല്‍, കിരണ്‍ രമേശ്, വിസ്മയ ശശികുമാർ എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. മനു മഞ്ജിത്തിന്റെയും ഹരിനാരായണന്റെയും വരികള്‍ക്ക് അരുണ്‍ മുരളീധരന്‍ ഈണം പകര്‍ന്നിരിക്കുന്നു. ശങ്കര്‍ ശര്‍മയാണ് ബി.ജി.എം. പി.ആര്‍.ഒ- വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്.

More News

മുംബൈ ഇന്ത്യൻസിനെതിരെ ഗുജറാത്ത്‌ ടൈറ്റൻസിന് 55 റൺസ് വിജയം

മുംബൈ ഇന്ത്യൻസിനെതിരെ ഗുജറാത്ത്‌ ടൈറ്റൻസിന് 55 റൺസ് വിജയം

'താനാരാ' എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

'താനാരാ' എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

അമിത പ്രതിഫലം വാങ്ങുന്നവർ ഇനി വീട്ടിലിരിക്കും: സുരേഷ് കുമാർ

അമിത പ്രതിഫലം വാങ്ങുന്നവർ ഇനി വീട്ടിലിരിക്കും: സുരേഷ് കുമാർ

കുറഞ്ഞ ഓവർ നിരക്ക്; കോഹ്‍ലിക്ക് 24 ലക്ഷം പിഴ

കുറഞ്ഞ ഓവർ നിരക്ക്; കോഹ്‍ലിക്ക് 24 ലക്ഷം പിഴ

പ്രധാന മന്ത്രിയുടെ യുവം പരിപാടിയിൽ രാഷ്ട്രീയമില്ല: സുരേഷ് ഗോപി

പ്രധാന മന്ത്രിയുടെ യുവം പരിപാടിയിൽ രാഷ്ട്രീയമില്ല: സുരേഷ് ഗോപി