2011 ലോകകപ്പിൽ രോഹിത് ശർമയെ ടീമിലെടുക്കാത്തതിനു കാരണം ധോണി
Send us your feedback to audioarticles@vaarta.com
മൂന്ന് ഐസിസി കിരീടങ്ങൾ ഇന്ത്യയ്ക്ക് സമ്മാനിച്ച ക്യാപ്റ്റൻ ആണ് മഹേന്ദ്ര സിംഗ് ധോണി. 2007 ലെ ടി20 ലോക കപ്പും, 2011 ലെ ഏകദിന ലോക കപ്പും ഇന്ത്യയ്ക്ക് നേടിക്കൊടുത്ത ധോണി, 2013 ലെ ചാമ്പ്യൻസ് ട്രോഫിയിലും ഇന്ത്യയെ കിരീടമണിയിച്ചു. മറ്റൊരു ഇന്ത്യൻ ക്യാപ്റ്റനും ഇതു പോലെ മൂന്ന് ഐസിസി കിരീടങ്ങൾ സ്വന്തമാക്കാനായിട്ടില്ല.
മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തിൽ 28 വർഷത്തിന് ശേഷം ഇന്ത്യ ലോക കപ്പ് നേടുന്നത് 2011 ലാണ്. നിലവിലെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് അന്ന് 24 വയസ്സായിരുന്നു. 2007ലെ ട്വന്റി20 ലോക കപ്പിലെ മികച്ച പ്രകടനങ്ങൾക്കിടയിലും രോഹിത് ശർമയെ 2011ലെ ഏകദിന ലോക കപ്പിൽ നിന്ന് ഇന്ത്യ ഒഴിവാക്കി. അക്കാലത്തെ ഇന്ത്യയുടെ സെലക്ടർമാരിൽ ഒരാളായ രാജ വെങ്കിട്ടാണ് ഇപ്പോൾ ഇതേക്കുറിച്ച് പറയുന്നത്. 2011ലെ ഏകദിന ലോക കപ്പിൽ രോഹിത് ശർമ്മയെ ഉൾപ്പെടുത്താൻ ഇന്ത്യ പദ്ധതി ഇട്ടിരുന്നെന്നും മഹേന്ദ്ര സിംഗ് ധോണിയുടെ അഭ്യർത്ഥന പ്രകാരം രോഹിതിന് പകരം മറ്റൊരു താരത്തെ ഇറക്കി എന്നും വെങ്കട്ട് പറയുന്നു. എന്നാൽ ലോക കപ്പിന് ശേഷം ഇന്ത്യൻ ടീമിൽ പല മാറ്റങ്ങളും സംഭവിച്ചു. ചില സീനിയർ താരങ്ങളെ ബാക്ക് ചെയ്യാൻ ധോണി താല്പര്യക്കുറവ് കാണിച്ചു.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com