ഷാരുഖ് ഖാനും ആറ്റ്ലിക്കും കത്തുമായി 'ധവാന്' സംവിധായകന്
Send us your feedback to audioarticles@vaarta.com
ഷാരുഖ് ഖാനും ആറ്റ്ലിക്കും കത്തുമായി കൊറോണ ധവാന് സിനിമയുടെ സംവിധായകന് സിസി. ഇവരുടെ പുതിയ ചിത്രമായ ജവാനിന് ആ പേര് എങ്ങനെയാണ് സെന്‍സര്‍ ബോര്‍ഡിനെ പേടിക്കാതെ കിട്ടിയതെന്ന് ചോദിച്ച് കൊണ്ടാണ് കത്ത് വന്നിരിക്കുന്നത്. തങ്ങളുടെ സിനിമയുടെ പേര് കൊറോണ ജവാന് എന്നായിരുന്നെന്നും എന്നാല്‍ സെന്‍സര്‍ ബോര്‍ഡിനെ പേടിച്ച് കൊറോണ ധവാന് എന്നാക്കി മാറ്റിയെന്നും കത്തില്‍ പറയുന്നു.
നവാഗതനായ സി.സി സംവിധാനം ചെയ്തിരിക്കുന്ന കൊറോണ ധവാന് ജെയിംസ് & ജെറോം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജെയിംസും ജെറോമും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഒരു മുഴു നീളന്‍ കോമഡി എന്റര്‍ടെയ്നറായ ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സുജയ് മോഹന്‍രാജ് ആണ്. ലിസ്റ്റിൻ സ്റ്റീഫൻ്റെ മാജിക് ഫ്രെയിംസാണ് ചിത്രം തീയറ്ററുകളിലേക്ക് എത്തിക്കുന്നത്. ആഗസ്റ്റ് 4ന് ചിത്രം തീയറ്ററുകളില്‍ എത്തും. ലുക്മാന്, ശ്രീനാഥ് ഭാസി എന്നിവര്‍ക്കൊപ്പം ജോണി ആന്റണി, ശരത് സഭ, ഇര്‍ഷാദ് അലി, ബിറ്റോ, ശ്രുതി ജയന്, ഉണ്ണി നായര്‍, സിനോജ് അങ്കമാലി, ധര്മജന് ബോള്‍ഗാട്ടി, വിജിലേഷ്, അനീഷ് ഗോപാല്‍, സുനില്‍ സുഗത, ശിവജി ഗുരുവായൂര്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
Follow us on Google News and stay updated with the latest!
Comments