ധനുഷ്, ചിമ്പു, വിശാല്‍, അഥർവ് താരങ്ങൾക്ക് സിനിമയിൽ വിലക്ക്
Send us your feedback to audioarticles@vaarta.com
തമിഴിലെ സൂപ്പർ താരങ്ങൾക്ക് വിലക്കേർപ്പെടുത്തി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. ധനുഷ്, ചിമ്പു, വിശാൽ, അഥർവ് എന്നി താരങ്ങള്‍ക്കാണ് വിലക്ക്. നിർമ്മാതാക്കളുമായുള്ള നിസ്സഹകരണത്തിൻ്റെ അടിസ്ഥാനത്തിലാണ് വിലക്ക്. കഴിഞ്ഞ ദിവസം ചേർന്ന നിർമ്മാതാക്കളുടെ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം.
പൊള്ളാത്തവൻ എന്ന ചിത്രത്തിൻ്റെ ഷൂട്ടിങ് എത്താതിരുന്നതിനാല്‍ നില്‍മാതാവിന് വലിയ നഷ്‌ടം നേരിട്ടു എന്നാണ് ധനുഷിനെതിരെയുള്ള പരാതി. അൻപാനവൻ അടങ്ങാതവൻ അസറാദവൻ എന്ന സിനിമയുടെ നിര്‍മാതാവ് മിഖായല്‍ രാജപ്പൻ്റെ പരാതിയിലാണ് ചിമ്പുവിന് വിലക്കേർപ്പെടുത്തിയത്. പ്രൊഡ്യൂസേഴ്സ് കൗണ്‍സിലിന്‍റെ പ്രസിഡൻറ് ആയിരുന്ന സമയത്തെ പണമിടപാട് ചൂണ്ടിക്കാട്ടിയാണ് നടൻ വിശാലിനെതിരെ നടപടിയെടുത്തത്. നിര്‍മാതാവിന്‍റെ പരാതിയില്‍ പ്രതികരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഥര്‍വയ്‌ക്ക് വിലക്ക് ഏര്‍പ്പെടുത്താൻ കാരണം. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ തമിഴില്‍ ഒരു നിര്‍മാതാക്കളുടെ സിനിമയില്‍ സഹകരിക്കാന്‍ താരങ്ങള്‍ക്ക് കഴിയില്ലെന്നും നോട്ടീസില്‍ പറയുന്നു. എന്നാല്‍ വിലക്കില്‍ ഇതുവരെ താരങ്ങള്‍ പ്രതികരിച്ചിട്ടില്ല.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments