തുടര്‍ച്ചയായ അഞ്ച് തോല്‍വിക്ക് ശേഷം ഡല്‍ഹി ക്യാപിറ്റല്‍സ് വിജയ വഴിയിൽ തിരിച്ചെത്തി. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ഡല്‍ഹി ക്യാപിറ്റല്‍സ് നാല് വിക്കറ്റിന് ആണ് തോൽപ്പിച്ചത്. ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ഡൽഹി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 127 റൺസിന് ഓൾ ഔട്ടാക്കുകയായിരുന്നു. 39 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും സഹിതം 43 റൺസെടുത്ത ഓപ്പണർ ജെയ്സൻ റോയിയാണ് കൊൽക്കത്തയുടെ ടോപ് സ്കോറർ. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊൽക്കത്ത കൃത്യം 20 ഓവറിൽ 127 റൺസിന് എല്ലാവരും പുറത്തായി.
സീസണിൽ കൊൽക്കത്തയുടെ നാലാം തോൽവിയാണിത്. അർധസെഞ്ചറിയുമായി തകർത്തടിച്ച ക്യാപ്റ്റൻ ഡേവിഡ് വാർണറാണ് ഡൽഹിയുടെ വിജയ ശിൽപി. 41 പന്തുകൾ നേരിട്ട വാർണർ 11 ഫോറുകൾ സഹിതം 57 റൺസെടുത്ത് പുറത്തായി. രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ ഇശാന്ത് ശര്‍മ, ആന്റിച്ച് നോര്‍ക്യ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവരാണ് കൊല്‍ക്കത്തയെ തകര്‍ത്തത്. മനീഷ് പാണ്ഡെയും അക്സർ പട്ടേലും ചേർന്ന് 15 ഓവറില്‍ ടീമിനെ 100 കടത്തി. അവസാന ഓവറിൽ ഡൽഹിക്ക് ജയിക്കാൻ ഏഴ് റൺ വേണ്ടിയിരുന്നു. കുൽവന്ത് ഖെജ്റോലിയയുടെ ഓവറിൽ അക്സർ പട്ടേലും (22 പന്തിൽ 19 റൺ) ലളിത് യാദവും (7 പന്തിൽ 4 റൺ) ജയമൊരുക്കി. ക്യാപ്റ്റൻ ഡേവിഡ് വാർണറാണ് (41 പന്തിൽ 57) വിജയത്തിന് അടിത്തറയിട്ടത്.