ഗുജറാത്ത്‌ ടൈറ്റൻസിനെ ഡൽഹി അഞ്ച്‌ റൺസിനു തോൽപ്പിച്ചു

ഐ.പി.എല്ലിൽ ഗുജറാത്ത്‌ ടൈറ്റൻസിനെ പരാജയപ്പെടുത്തി ഡൽഹി കാപിറ്റൽസിന് ജയം. 131 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഗുജറാത്തിന് 6 വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സേ നേടാനായുള്ളൂ. അവസാന ഓവറിൽ 12 റൺസായിരുന്നു ഗുജറാത്തിനാവശ്യം. എന്നാൽ പരിചയ സമ്പന്നനായ പേസർ ഇശാന്ത്‌ ശർമ വിട്ടു നൽകിയത്‌ ആറ്‌ റൺസ് മാത്രം. കൂടാതെ രാഹുൽ ടെവാട്ടിയയെ (7 പന്തിൽ 20) പുറത്താക്കുകയും ചെയ്‌തു. ഇശാന്ത്‌ രണ്ട്‌ വിക്കറ്റെടുത്തു.

സ്‌കോർ: ഡൽഹി 8-130, ഗുജറാത്ത്‌ 6-125. നാല് ഓവറിൽ 11 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത പേസർ മുഹമ്മദ് ഷമിയുടെ പ്രകടനം ഗുജറാത്തിന് തുണയാവുകയായിരുന്നു. ചേസ് ചെയ്യവെ പതറിയ ടീമിനെ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ജയത്തിനരികിലേക്ക് നയിച്ചെങ്കിലും ഇശാന്ത് ശർമ എറിഞ്ഞ അന്തിമ ഓവറിൽ ആവശ്യമായ 12 റൺസ് അടിച്ചെടുക്കാൻ ആയില്ല. ഗുജറാത്തിനായി ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ 59 റൺസുമായി പുറത്താവാതെ നിന്നു. അക്കൗണ്ട് തുറക്കാതെ വൃദ്ധിമാൻ സാഹ മടങ്ങി. നാലാം ഓവറിലെ ആദ്യ പന്തിൽ ശുഭ്‌മാൻ ഗില്ലും പുറത്തായി. അഞ്ചാം ഓവറിൽ വിജയ് ശങ്കറും ഏഴാം ഓവറിൽ ഡേവിഡ് മില്ലറും പുറത്തായി. ഇതോടെ 32ന് നാല് വിക്കറ്റ് നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു ടൈറ്റൻസ്.

More News

'ജാക്സൺ ബസാർ യൂത്ത്' മെയ്‌ 19നു തിയേറ്ററുകളിൽ

'ജാക്സൺ ബസാർ യൂത്ത്' മെയ്‌ 19നു തിയേറ്ററുകളിൽ

കോഹ്‌ലിയും ഗംഭീറും ഗ്രൗണ്ടില്‍ ഏറ്റുമുട്ടിയതിന് ബിസിസിഐ പിഴ ചുമത്തി

കോഹ്‌ലിയും ഗംഭീറും ഗ്രൗണ്ടില്‍ ഏറ്റുമുട്ടിയതിന് ബിസിസിഐ പിഴ ചുമത്തി

വീറോടെ സെന്തമിഴ് പറഞ്ഞ് നിവിൻ പോളി; 'ഏഴ് കടല്‍ ഏഴ് മലൈ'യുടെ ഡബ്ബിങ്ങ് വീഡിയോ പുറത്ത്

വീറോടെ സെന്തമിഴ് പറഞ്ഞ് നിവിൻ പോളി; 'ഏഴ് കടല്‍ ഏഴ് മലൈ'യുടെ ഡബ്ബിങ്ങ് വീഡിയോ പുറത്ത്

തീയേറ്ററിൽ കോളിളക്കം സൃഷ്ടിച്ച തെലുങ്ക് ഹിറ്റ് ചിത്രം 'വിരുപക്ഷ' മലയാളത്തിലേക്ക്

തീയേറ്ററിൽ കോളിളക്കം സൃഷ്ടിച്ച തെലുങ്ക് ഹിറ്റ് ചിത്രം 'വിരുപക്ഷ' മലയാളത്തിലേക്ക്

'ഭിക്ഷക്കാരൻ 2' വിജയ് ആന്റണി ചിത്രത്തിൻ്റെ ട്രെയിലർ പുറത്ത്

'ഭിക്ഷക്കാരൻ 2' വിജയ് ആന്റണി ചിത്രത്തിൻ്റെ ട്രെയിലർ പുറത്ത്