അകപകീർത്തി കേസ്: രാഹുൽ ഗാന്ധി ഇന്ന് കോടതിയിൽ അപ്പീൽ നൽകും

  • IndiaGlitz, [Monday,April 03 2023]

അപകീർത്തി കേസിലെ ശിക്ഷാവിധിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് സൂറത്ത് സെഷൻസ് കോടതിയിൽ അപ്പീൽ നൽകാൻ രാഹുൽ കോടതിയിൽ നേരിട്ട് ഹാജരാകും. വിധി വന്ന് 12–ാം ദിവസമാണ് അപ്പീല്‍ നല്‍കുന്നത്. മേൽക്കോടതി ശിക്ഷാവിധി സ്‌റ്റേ ചെയ്‌തില്ലെങ്കിൽ 52കാരനും, നാല് തവണ എംപിയുമായി രാഹുൽ ഗാന്ധിക്ക് അടുത്ത എട്ട് വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല.

എല്ലാ കള്ളന്മാരുടെയും പേരിൽ മോദിയുണ്ടെന്ന രാഹുലിൻ്റെ പരാമർശത്തിന് എതിരെ ഗുജറാത്തിലെ ഒരു ബിജെപി എംഎൽഎയാണ് പരാതി നൽകിയത്. രാഹുൽ ഗാന്ധി തൻ്റെ പ്രസ്‌താവനയിലൂടെ മോദി സമൂഹത്തെയാകെ അപകീർത്തിപ്പെടുത്തിയെന്ന് എംഎൽഎ പൂർണേഷ് മോദി പരാതിയിൽ ആരോപിച്ചിരുന്നു. ഐപിസി 499, 500 എന്നീ വകുപ്പുകൾ പ്രകാരമാണ് അപകീർത്തിപ്പെടുത്തൽ കുറ്റം ചുമത്തി രാഹുലിനെതിരെ പൂർണേഷ് മോദി പരാതി നൽകിയത്. 2019-ലെ കേസിലാണ് മാര്‍ച്ച് 23-ാം തീയതി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എച്ച്.എച്ച്. വെര്‍മയാണ് രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ശിക്ഷാവിധിക്ക് പിന്നാലെ രാഹുലിൻ്റെ ലോക്സഭ അംഗത്വവും റദ്ദാക്കിയിരുന്നു.

More News

മികവ് നിലനിർത്തുകയെന്നത് സഞ്ജുവിനുള്ള വെല്ലുവിളി

മികവ് നിലനിർത്തുകയെന്നത് സഞ്ജുവിനുള്ള വെല്ലുവിളി

ബുംറയ്ക്ക് പകരം മലയാളി താരം സന്ദീപ് വാര്യർ

ബുംറയ്ക്ക് പകരം മലയാളി താരം സന്ദീപ് വാര്യർ

ബ്ലാസ്റ്റേഴ്സിന് 4 കോടി പിഴ, കോച്ച് ഇവാന് 10 മത്സരങ്ങളിൽ വിലക്ക്; 5 ലക്ഷം പിഴ

ബ്ലാസ്റ്റേഴ്സിന് 4 കോടി പിഴ, കോച്ച് ഇവാന് 10 മത്സരങ്ങളിൽ വിലക്ക്; 5 ലക്ഷം പിഴ

വിവേചനം ഒരിക്കലും അംഗീകരിക്കാനാകില്ല: വിജയ് സേതുപതി

വിവേചനം ഒരിക്കലും അംഗീകരിക്കാനാകില്ല: വിജയ് സേതുപതി

'എന്താടാ സജി' സ്‌നീക്ക് പീക്ക് വീഡിയോ പുറത്തിറങ്ങി

'എന്താടാ സജി' സ്‌നീക്ക് പീക്ക് വീഡിയോ പുറത്തിറങ്ങി