അപകീർത്തിപെടുത്തി അപമാനിക്കുന്നു: നടൻ ടോവിനോ പരാതി നൽകി
Send us your feedback to audioarticles@vaarta.com
ഇൻസ്റ്റഗ്രാമിലൂടെ തന്നെ അപകീര്‍ത്തിപെടുത്തിയെന്ന് കാട്ടി നടൻ ടോവിനോ തോമസ് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. എറണാകുളം പനങ്ങാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തിയുടെ സ്വദേശം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ലഭിച്ചതായാണ് വിവരം. ഉടന്‍ നടപടി ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു. തനിക്കുലഭിച്ച പരാതി ഡിസിപി പനങ്ങാട് പൊലീസിന് കൈമാറുകയായിരുന്നു. തന്നെ നിരന്തരം അപകീർത്തിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്യുന്നതാണ് പരാതിയിലുള്ളത്. പരാതിക്കൊപ്പം ഇതിന് ആസ്പദമായ ഇൻസ്റ്റഗ്രാം ലിങ്കും കൊടുത്തിട്ടുണ്ട്.
ടോവിനോയുടെതായി ഏറ്റവും ഒടുവിൽ ഇറങ്ങിയ ചിത്രം 2018 ആണ്. നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത അജയന്‍റെ രണ്ടാം മോഷണം, നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസിന്‍റെ അന്വേഷിപ്പിന്‍ കണ്ടെത്തും, ബിജുകുമാര്‍ ദാമോദരന്‍റെ അദൃശ്യ ജാലകങ്ങള്‍, ജീന്‍ പോള്‍ ലാലിന്‍റെ നടികര്‍ തിലകം തുടങ്ങിയവയാണ് ടോവിനോയുടെ ഇനി വരാനിരിക്കുന്ന ചിത്രങ്ങൾ.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com