ലോറൻസ് ബിഷ്ണോയിയെ വിട്ടയക്കാൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് വധ ഭീഷണി
Send us your feedback to audioarticles@vaarta.com
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധ ഭീഷണി. ഈമെയില്‍ വഴിയാണ് സന്ദേശം എത്തിയത്. ജയിലില്‍ കഴിയുന്ന കുപ്രസിദ്ധ നേതാവ് ഗുണ്ടാ തലവന്‍ ലോറന്‍സ് ബിഷ്ണോയിയെ വിട്ടയയ്ക്കണമെന്നും 500 കോടി രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഭീഷണി സന്ദേശം. ഇതിനു പുറമെ, ലോക കപ്പ് ക്രിക്കറ്റ് മല്‍സരങ്ങള്‍ ഉള്‍പ്പെടെ നടക്കുന്ന അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയം തകര്‍ക്കുമെന്നും സന്ദേശത്തിലുണ്ട്.
"ലോറന്‍സ് ബിഷ്‌ണോയിയെ മോചിപ്പിക്കുകയും 500 കോടി രൂപ നല്‍കുകയും ചെയ്തില്ലെങ്കില്‍ നരേന്ദ്ര മോദിയേയും നരേന്ദ്ര മോദി സ്‌റ്റേഡിയവും ഞങ്ങള്‍ തകര്‍ക്കും. ഞങ്ങള്‍ എല്ലാം ഹിന്ദുസ്ഥാനിലാണ് വില്‍ക്കുന്നത്. അതിനാല്‍ ഞങ്ങള്‍ക്കും ചിലതൊക്കെ വാങ്ങണം. നിങ്ങള്‍ എത്ര മുന്‍കരുതൽ എടുത്താലും ഞങ്ങളില്‍ നിന്ന് രക്ഷപ്പെടാനാവില്ല. നിങ്ങള്‍ക്ക് സംസാരിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഇ-മെയിലില്‍ പറഞ്ഞതു പോലെ ചെയ്യുക" എന്നാണ് സന്ദേശത്തില്‍ പറയുന്നത്. ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് മുംബൈ പോലിസ്, ഗുജറാത്ത് പോലിസ്, പ്രധാന മന്ത്രിയുടെ സുരക്ഷാ സമിതി എന്നിവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നൽകി. ഇ-മെയിലിൻ്റെ ഉറവിടം കണ്ടെത്താനും അന്വേഷണം തുടങ്ങിയിട്ടുണ്ട്. 2014 മുതല്‍ ജയിലില്‍ തടവില്‍ കഴിയുകയാണ് ബിഷ്‌ണോയ്. ജയിലിനുള്ളില്‍ കിടന്നു കൊണ്ടാണ് ഇയാള്‍ അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com