വധഭീഷണി: യൂത്ത് കോൺഗ്രസ് നേതാവിന് പൊലീസ് സംരക്ഷണം നിർദേശിച്ച് കോടതി
Send us your feedback to audioarticles@vaarta.com
യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോമിനെതിരെ പരാതി നൽകിയ യൂത്ത് കോൺഗ്രസ് നേതാവ് വിഷ്ണു സുനിലിന് പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. തിങ്കളാഴ്ച വരെ വിഷ്ണുവിന് സുരക്ഷ ഉറപ്പാക്കാൻ കൊട്ടിയം എസ്എച്ച്ഒക്ക് കോടതി നിർദേശം നൽകി. ചിന്ത ജെറോം, റിസോർട്ടുടമ എന്നിവരിൽ നിന്നും ജീവന് ഭീഷണി ഉണ്ടെന്ന് ചൂണ്ടിക്കാട്ടി വിഷ്ണു നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്. ചിന്താ ജെറോം അനധികൃതമായി തങ്കശേരിയിൽ പ്രവർത്തിക്കുന്ന റിസോർട്ടിൽ താമസിച്ചുവെന്ന് ആരോപിച്ച് നേതാവ് വിഷ്ണു ഇഡിക്കും വിജിലൻസിനും പരാതി നൽകിയിരുന്നതിനെ തുടർന്നാണ് വധഭീഷണി ഉണ്ടായതെന്നും റിസോർട്ട് ഉടമയുടെ നമ്പറിൽ നിന്നും ബ്രോഷറുകളും ഭീഷണി സന്ദശേങ്ങളും വന്നതായും പരാതിയിൽ പറയുന്നു.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments