ഗോൾ വേട്ടയിൽ പുതിയ റെക്കോർഡ് നേടി ക്രസ്റ്റ്യാനോ റൊണാൾഡോ

ഏറ്റവും കൂടുതല്‍ തവണ ഹെഡറര്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് ക്രിസ്റ്റിയാനോ റൊണാൾഡോ സ്വന്തമാക്കി. അറബ് ക്ലബ് ചാമ്പ്യന്‍സ് കപ്പില്‍ അല്‍ നസറിൻ്റെ ആദ്യ ജയത്തിനൊപ്പം ആയിരുന്നു ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പുതിയ നേട്ടം. ജര്‍മ്മന്‍ ഇതിഹാസ താരം ഗെര്‍ഡ് മുള്ളറിൻ്റെ 144 ഹെഡററെന്ന റെക്കോര്‍ഡാണ് ക്രിസ്റ്റ്യാനോ മറികടന്നത്. അറബ് ക്ലബ് ചാമ്പ്യന്‍സ് കപ്പില്‍ മൊണാസ്റ്റിറിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് അല്‍ നസര്‍ തോല്‍പ്പിച്ചത്. മത്സരത്തിൻ്റെ രണ്ടാം പകുതിയിൽ ആയിരുന്നു റൊണാള്‍ഡോയുടെ തകര്‍പ്പന്‍ ഹെഡറര്‍. ഇതോടെ ക്രിസ്റ്റ്യാനോയുടെ കരിയര്‍ ഗോളുകളുടെ എണ്ണം 839 ആയി.

മത്സരത്തിൻ്റെ 74-ാം മിനിറ്റിലായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോൾ. അറബ് ക്ലബ് ചാമ്പ്യൻസ് കപ്പിൽ ഗ്രൂപ്പ് സി യിൽ ടുണീഷ്യൻ ക്ലബ്ബായ യൂണിയൻ സ്‌പോർട്ടീവ് മൊണാസ്‌ട്രൈയിനെതിരേ ആയിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോൾ. മത്സരത്തിൽ അൽ നസർ എഫ് സി 4-1 ൻ്റെ ഏകപക്ഷീയ ജയം സ്വന്തമാക്കി. അറബ് ക്ലബ് ചാമ്പ്യൻസ് കപ്പ് ഗ്രൂപ്പ് സി യിൽ അൽ നസർ എഫ് സി ഇതോടെ ഒന്നാം സ്ഥാനത്ത് എത്തി. രണ്ട് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റാണ് അൽ നസർ എഫ് സിക്ക് നേടാനായത്. ഇത്രയും പോയിന്റുമായി സൗദി ക്ലബ്ബായ അൽ ഷബാബ് എഫ് സി ആണ് രണ്ടാമത്.

More News

ഇന്ത്യ- പാകിസ്താന്‍ ലോകകപ്പ് മത്സരം ഒക്ടോബര്‍ 14-ലേക്ക് മാറ്റി

ഇന്ത്യ- പാകിസ്താന്‍ ലോകകപ്പ് മത്സരം ഒക്ടോബര്‍ 14-ലേക്ക് മാറ്റി

ലാലു പ്രസാദ് യാദവിൻ്റെ ആറ് കോടി രൂപയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി

ലാലു പ്രസാദ് യാദവിൻ്റെ ആറ് കോടി രൂപയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി

എം വി ഗോവിന്ദൻ്റെ പ്രസംഗത്തിനിടെ സദസിൽ പാമ്പ്; ജനം പരിഭ്രാന്തരായി

എം വി ഗോവിന്ദൻ്റെ പ്രസംഗത്തിനിടെ സദസിൽ പാമ്പ്; ജനം പരിഭ്രാന്തരായി

'കാസർഗോൾഡ്'; റിലീസ് തീയതി പ്രഖ്യാപിച്ചു

'കാസർഗോൾഡ്'; റിലീസ് തീയതി പ്രഖ്യാപിച്ചു

സൈബർ ആക്രമണത്തിനെതിരെ പരാതി നൽകി സുരാജ് വെഞ്ഞാറമൂട്

സൈബർ ആക്രമണത്തിനെതിരെ പരാതി നൽകി സുരാജ് വെഞ്ഞാറമൂട്