ക്രിസ്റ്റ്യാനോ റൊണാൾഡോ: ഏറ്റവുമധികം അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച താരം
- IndiaGlitz, [Friday,March 24 2023] Sports News
ഏറ്റവുമധികം അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോഡ് പോർചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കി. യൂറോ 2024 ക്വാളിഫയർ മത്സരത്തിൽ ലിച്ചൻസ്റ്റീനെതിരെ കളിച്ചതോടെയാണ് റോണാൾഡോ ഈ നേട്ടം സ്വന്തമാക്കിയത്. അന്താരാഷ്ട്ര കരിയറിൽ റൊണാൾഡോയുടെ 197ാമത്തെ മത്സരമായിരുന്നു ലിച്ചൻസ്റ്റീനെതിരെ നടന്നത്. 1969-1984 സമയത്ത് 195 മത്സരങ്ങൾ കളിച്ച മലേഷ്യയുടെ സോ ചിൻ ആനിൻ്റെ പേരിലായിരുന്നു ഇതുവരെ ഈ റെക്കോർഡ്. ലോക കപ്പിലാണ് ക്രിസ്റ്റ്യാനോ 196ാം മത്സരം കളിച്ചത്. അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡും റൊണാൾഡോക്ക് സ്വന്തമാണ്. സൗഹൃദ മത്സരങ്ങളിൽ ഒഴികെ 100 ഗോൾ നേടുന്ന ആദ്യ പുരുഷ താരമായും ക്രിസ്റ്റ്യാനോ മാറി. നിലവിൽ 10 ഹാട്രിക്കുകളാണ് അന്താരാഷ്ട്ര തലത്തിൽ സിആർ7ൻ്റെ സമ്പാദ്യം.10 ഹാട്രിക്കുകൾ നേടുന്ന ആദ്യ താരം കൂടിയാണ് അദ്ദേഹം. പുതിയ പരിശീലകൻ റോബർട്ടോ മാർട്ടിനസിൻ്റെ കീഴിൽ ആദ്യ മത്സരത്തിനിറങ്ങിയതാണ് താരം. 2003 ആഗസ്റ്റ് 20നാണ് താരം പോർച്ചുഗലിനായി അരങ്ങേറ്റം കുറിക്കുന്നത്. റെക്കോഡുകളാണ് എന്റെ പ്രചോദനം. എനിക്ക് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമാകണം മത്സരത്തിന് മുമ്പ് താരം വർത്താനംമാധ്യമങ്ങളോടു പറഞ്ഞു.