സര്‍ക്കാരിനെതിരെ 'കുറ്റവിചാരണ സദസ്സു'കൾ സംഘടിപ്പിക്കും
Send us your feedback to audioarticles@vaarta.com
സര്‍ക്കാരിനെതിരെ സംസ്ഥാന വ്യാപകമായി ‘കുറ്റവിചാരണ സദസ്സു’കൾ സംഘടിപ്പിക്കാൻ ഒരുങ്ങി യുഡിഎഫ്. എൽഡിഎഫ് സർക്കാരിൻ്റെ അഴിമതിയും, ധൂര്‍ത്തും, സാമ്പത്തിക തകര്‍ച്ചയും, അക്രമവും, കെടു കാര്യസ്ഥതയും ജനങ്ങളോട് വിശദീകരിക്കുകയാണ് കുറ്റവിചാരണ സദസ്സ് സംഘടിപ്പിക്കുന്നതിൻ്റെ ലക്ഷ്യമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന് പറഞ്ഞു. ഡിസംബര്‍ 1 മുതല്‍ 20 വരെ 140 നിയോജക മണ്ഡലങ്ങളിലും 'കുറ്റവിചാരണ സദസ്സു'കൾ നടത്താനാണ് തീരുമാനം. യുഡിഎഫ് കക്ഷി നേതാക്കളുടെ സൂം മീറ്റിംഗിലാണ് തീരുമാനമായത്.
യുഡിഎഫ് ജില്ലാ ചെയര്മാന്മാരും, കണ്‍വീനര്‍മാരും മീറ്റിംഗിൽ ഉണ്ടായിരുന്നു. പ്രതിപക്ഷ നേതാവിൻ്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്, ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സി പി ജോണ്‍, പി ജെ ജോസഫ്, അനൂപ് ജേക്കബ്, ഷിബു ബേബി ജോണ്‍, ജി ദേവരാജന്‍ എന്നിവരും പങ്കെടുത്തു. സർക്കാരിൽ നിന്നു പണം കിട്ടാതെ ദുരിതം അനുഭവിക്കുന്ന കര്‍ഷകര്‍, കെഎസ്ആര്‍ടിസി അടക്കമുള്ള സ്ഥാപനങ്ങളിലെ പെന്ഷന് ലഭിക്കാതെ ദുരിതമനുഭവിക്കുന്നവര്‍, ആനുകൂല്യങ്ങള്‍ ലഭിക്കാത്ത പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍, മത്സ്യ തൊഴിലാളികള്‍, സാമൂഹ്യ ക്ഷേമ പെന്‍ഷനും, ചികിത്സാ സഹായവും ലഭിക്കാത്തവര്‍, പിഎസ്സി റാങ്ക് ലിസ്റ്റില്‍ പെട്ടവരും, എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ ജോലിക്കു കാത്തിരിക്കുന്ന തൊഴില്‍ രഹിതര്‍ തുടങ്ങിയവരെ കൂടി പങ്കെടുപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com