ശ്രദ്ധ സതീഷിൻ്റെ ആത്മഹത്യ ക്രൈംബ്രാഞ്ച് അന്വേഷിക്കും
Send us your feedback to audioarticles@vaarta.com
കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി ശ്രദ്ധ സതീഷിൻ്റെ ആത്മഹത്യയിൽ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുമെന്ന് മന്ത്രി ആർ ബിന്ദു. വിധേയർക്കെതിരെ തത്ക്കാലം നടപടിയില്ലെന്നും മന്ത്രി വ്യക്തമാക്കി. കോളേജിൽ നടന്നു വരുന്ന വിദ്യാർത്ഥി സമരം ഇന്ന് അവസാനിപ്പിച്ചു. സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്കെതിരെ നടപടി വേണമെന്നാണ് വിദ്യാർഥികളുടെ നിലപാട്.
ശ്രദ്ധ ജീവനൊടുക്കാൻ കാരണം അദ്ധ്യാപകരുടെ മാനസിക പീഡനമാണെന്നും തൂങ്ങിയ നിലയിൽ കണ്ടെത്തിയ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിക്കുന്നതിൽ കോളേജ് അധികൃതർ മന:പൂർവം വീഴ്ച വരുത്തിയെന്നും കുടുംബം ആരോപിച്ചിരുന്നു. ശ്രദ്ധ സതീഷിൻ്റെ ആത്മഹത്യ ഇൻസ്റ്റിറ്റ്യൂഷണൽ മർഡർ ആയി തന്നെ നോക്കി കാണണമെന്നും കെഎസ്യു സംസ്ഥാന വൈസ് പ്രസിഡണ്ട് എംജെ യദു കൃഷ്ണൻ പറഞ്ഞു. രണ്ടാം വർഷ ഫുഡ് ടെക്നോളജി ബിരുദത്തിന് പഠിക്കുന്ന തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിനി ശ്രദ്ധ സതീഷിനെ വെള്ളിയാഴ്ച വൈകിട്ടാണ് കോളേജ് ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കോളജ് ഹോസ്റ്റലിലെ ഫാനിൽ തൂങ്ങിയ നിലയിലാണ് ശ്രദ്ധയെ കണ്ടെത്തിയത്. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments