വിമർശകർക്ക് മറുപടി പറഞ്ഞ് ക്രിക്കറ്റ് താരം റിയാന്‍ പരാഗ്
Send us your feedback to audioarticles@vaarta.com
പരസ്യമായി പൊരിക്കരുത്, പേഴ്സണലായി ഉപദേശിച്ചോളു എന്ന് കുറ്റപ്പെടുത്തുന്നവരോട് റിയാന്‍ പരാഗ്. ഐപിഎൽ 2023-ൽ രാജസ്ഥാൻ റോയൽസ് ബാറ്റ്‌സ്മാൻ റിയാൻ പരാഗ് വിമർശനങ്ങളുടെ ഇടയിലായിരുന്നു. 21 കാരനായ അസം ആസ്ഥാനമായുള്ള ക്രിക്കറ്റ് താരം കഴിഞ്ഞ ഐപിഎൽ എഡിഷനിൽ ദയനീയമായ ഔട്ടിംഗ് നടത്തി, ഫ്ലോപ്പ് ഷോ 2019ൽ അരങ്ങേറ്റം കുറിച്ച പരാഗിന് 2023ലെ ഐപിഎൽ 7 മത്സരങ്ങളിൽ നിന്ന് 118.18 സ്‌ട്രൈക്ക് റേറ്റിൽ 78 റൺസ് മാത്രമാണ് നേടിയത്.
ആരാധകരും മുൻ ക്രിക്കറ്റ് താരങ്ങളും റിയാനെ ട്രോളി രംഗത്ത് എത്തിയിരുന്നു. റിയാന്‍ പരാഗിനെ കളിയാക്കിയും വിമര്‍ശിച്ചും നിരവധി മുന്‍ താരങ്ങളാണ് രംഗത്തെത്തിയത്. സമൂഹ മാധ്യമങ്ങളിലൂടെയും ലൈവ് കമന്‍ററിയിലുമെല്ലാം പ്രമുഖര്‍ പരാഗിനെ പൊരിച്ചു. ഇതിനെതിരെ പരാഗ് തൻ്റെ തുറന്ന നിലപാടുകൾ വ്യക്തമാക്കിയിരുന്നു. അടുത്തിടെ ആർആർ പങ്കിട്ട ഒരു വീഡിയോയിൽ ആണ് അദ്ദേഹം വിമർശകർക്ക് മറുപടി നൽകിയത്. ഇങ്ങനെ വിമര്‍ശിക്കുന്നവര്‍ തന്‍റെ ബാറ്റിംഗിലെ പോരായ്മയെക്കുറിച്ചും അത് എങ്ങനെ മെച്ചപ്പെടുത്താം എന്നതിനെ കുറിച്ചും വ്യക്തിപരമായി പറഞ്ഞാല്‍ നന്നായിരുന്നുവെന്നാണ് റിയാന്‍ പരാഗ് അഭ്യര്‍ദ്ധിച്ചത്.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments