മാത്യു കുഴല്‍ നാടൻ എം.എൽ.എക്കെതിരെ സിപിഐഎം

  • IndiaGlitz, [Wednesday,August 16 2023]

മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകള്‍ വീണ വിജയന്‍ കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂടൈല്‍ ലിമിറ്റഡിൽ നിന്നും മാസപ്പടി കൈപ്പറ്റിയ സംഭവം നിയമസഭയില്‍ ഉന്നയിച്ച മാത്യു കുഴല്‍നാടന്‍ എം എല്‍ എ ക്ക് എതിരെ ആരോപണവുമായി സി പി എം. മാത്യു കുഴൽനാടൻ നടത്തിയ കള്ളപ്പണം വെളുപ്പിക്കലും നികുതി വെട്ടിപ്പിലും അന്വേഷണം വേണമെന്നാണ് സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ പറയുന്നത്.

ശരിയായ നിലയിലല്ലാതെ അദ്ദേഹത്തിന് പണം കിട്ടുന്നുണ്ട്. ഇതു സംബന്ധിച്ച് സർക്കാരിനും വിജിലൻസിനും പരാതി നൽകിയിട്ടുണ്ട്. അമേരിക്കൻ പ്രസിഡണ്ട് ഒഴികെ എല്ലാവരുടേയും പേരിൽ അക്ഷേപം ഉന്നയിക്കുന്ന ആളാണ് മാത്യു കുഴൽ നാടൻ എന്നും സിഎൻ മോ​ഹനൻ പരിഹസിച്ചു. പരിസ്ഥിതി ദുര്‍ബല പ്രദേശമായ ചിന്നക്കനാലില്‍ അനധികൃതമായി നിര്‍മ്മിച്ച റിസോര്‍ട്ടിന് നിയമസാധുത തേടാനും കുഴല്‍നാടൻ വഴിവിട്ട് ശ്രമിച്ചു എന്നാണ് പുറത്തുവരുന്ന രേഖകൾ. ചിന്നക്കനാലിലെ ഭൂമിയിൽ വീട് നിർമിക്കാൻ കുഴൽ നാടൻ അപേക്ഷ നൽകി. ഈ സ്ഥലത്ത് നിലവിൽ കെട്ടിടമുള്ള കാര്യം മറച്ച് വെച്ചാണ് പുതിയ നിർമാണത്തിന് എം എൽ എ അനുമതി തേടിയത് എന്നും കണ്ടെത്തി. ആരോപണത്തെക്കുറിച്ച് പഠിച്ച ശേഷം മറുപടി പറയുമെന്ന് മാത്യു കുഴല്‍ നാടന്‍ പ്രതികരിച്ചു.