കോവിഡ് വകഭേദം: സംസ്ഥാനത്ത് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി
- IndiaGlitz, [Thursday,December 22 2022]
മറ്റ് രാജ്യങ്ങളില്‍ കോവിഡ് വര്‍ധിച്ചു വരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി. പുതിയ കോവിഡ് വകഭേദത്തില്‍ സംസ്ഥാനത്ത് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുതിയ കോവിഡ് വകഭേദത്തിന് വ്യാപന ശേഷി കൂടുതലാണ്. ഈ സാഹചര്യത്തിൽ എല്ലാ ജില്ലകളിലും പ്രതിരോധ പ്രവര്‍ത്തനങ്ങളും നിരീക്ഷണവും ശക്തമാക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
കോവിഡ് വ്യാപനത്തിനു കാരണമെന്ന് സംശയിക്കുന്ന ബിഎഫ് ഒമിക്രോൺ വകഭേദം ഇന്ത്യയിൽ 4 പേർക്ക് കണ്ടെത്തി. ഗുജറാത്തിലും ഒഡിഷയിലും ആണ് രോഗം സ്ഥിതീകരിച്ചത്. ആശങ്ക വേണ്ടെങ്കിലും കരുതല്‍ ഉണ്ടാകണമെന്ന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. അവധിക്കാലം കൂടുതല്‍ ശ്രദ്ധിക്കണമെന്നും എല്ലാവരും മാസ്‌ക് ധരിക്കണമെന്നും നിർദേശിച്ചു. പുതിയ വകഭേദങ്ങളെ നിരീക്ഷിക്കാനായി ജനിതക ശ്രേണീകരണം ശക്തിപ്പെടുത്താനും തീരുമാനിച്ചു.