കോവിഡ് കേസുകളിൽ വീണ്ടും വർദ്ധന; പതിനായിരം കടന്നു
Send us your feedback to audioarticles@vaarta.com
കോവിഡ് കേസുകൾ വീണ്ടും കുതിച്ചുയരുന്നതായി റിപ്പോർട്ട്. ഇന്നലെ 10,000ലേറെ കേസുകളുണ്ടായിരുന്നത് ഇന്ന് 11,000 പുതിയ കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്ത് കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 49,622 ആയി മാറി. ഒമിക്രോണിന്റെ XBB.1.16 ഉപവകഭേദമാണ് നിലവിൽ വ്യാപിക്കുന്നതെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. ചുമ, പനി തുടങ്ങിയവയ്ക്കാപ്പം മറ്റു ലക്ഷണങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. 236 ദിവസത്തെ ഏറ്റവും കൂടിയ പ്രതിദിന കോവിഡ് ബാധയാണ് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തത്. 29 മരണം രേഖപ്പെടുത്തിയതോടെ ആകെ മരണം 5,31,064 ആയി ഉയർന്നുവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കിൽ പറയുന്നു. പനി, ചുമ ഇവയ്ക്കു പുറമേ കണ്ണ് ചൊറിച്ചിൽ, പുകച്ചിൽ, കണ്ണ് പിങ്ക് നിറമാകൽ തുടങ്ങിയവ വൈറസിന്റെ പുതിയ ലക്ഷണമാണെന്ന് ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് കമ്മിറ്റിയുടെ രോഗപ്രതിരോധവിഭാഗം മുൻ തലവൻ ഡോ. എ എസ് വിപിൻ വസിഷ്ഠ പറഞ്ഞു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും ബൂസ്റ്റർ ഡോസുകൾ സ്വീകരിക്കണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com