ഭാര്യയുടെ മാനസിക പീഡനം: ശിഖർ ധവാന് വിവാഹ മോചനം അനുവദിച്ച് കോടതി

  • IndiaGlitz, [Thursday,October 05 2023]

ഭാര്യ അയേഷ മുഖർജി മാനസികമായി പീഡിപ്പിച്ചെന്ന ഹർജിയിൽ ക്രിക്കറ്റർ ശിഖർ ധവാന് ഡൽഹി കോടതി വിവാഹ മോചനം അനുവദിച്ചു. അയേഷ വർഷങ്ങളോളം ഏക മകനുമായി വേർപിരിഞ്ഞ് ജീവിക്കാൻ നിർബന്ധിച്ച് ധവാനെ മാനസിക പീഡനത്തിന് വിധേയനാക്കിയെന്ന് കുടുംബ കോടതി ജഡ്ജി ഹരീഷ് കുമാർ ചൂണ്ടിക്കാട്ടി. ഭാര്യയ്ക്കെതിരായ വിവാഹ മോചന ഹർജിയിൽ ധവാൻ ഉന്നയിച്ച ആരോപണങ്ങൾ അയേഷ മുഖർജി എതിർക്കാതിരുന്നതോടെ കോടതി വിവാഹ മോചനം അംഗീകരിക്കുക ആയിരുന്നു.

2020 ഓഗസ്റ്റ് മുതൽ ഇരുവരും പിരിഞ്ഞ് കഴിയുകയാണ്. 2012ലാണ് ഐഷ മുഖർജിയും ധവാനും വിവാഹിതരായത്. ആസ്ട്രേലിയയിലെ മെൽബണിലെ കിക്ക് ബോക്സറായിരുന്നു അയേഷ. ധവാനെക്കാള്‍ 12 വയസ്സ് അധികമുണ്ടായിരുന്ന അയേഷക്ക് ആദ്യ വിവാഹത്തിൽ രണ്ട് പെൺമക്കളുമുണ്ട്. അതേസമയം ധവാൻ്റെയും അയേഷയുടേയും മകൻ ആർക്കൊപ്പം ജീവിക്കുമെന്ന കാര്യത്തിൽ കോടതി നിലപാടെടുത്തില്ല. മകനെ കാണാനും ആവശ്യമുള്ളപ്പോൾ വിഡിയോ കോൾ ചെയ്യാനുമുള്ള അനുവാദം ധവാന് കോടതി നൽകിയിട്ടുണ്ട്.

More News

സുരേഷ് ഗോപിയെ കൂടിക്കാഴ്ചയ്ക്ക് വിളിച്ച് പ്രധാനമന്ത്രി

സുരേഷ് ഗോപിയെ കൂടിക്കാഴ്ചയ്ക്ക് വിളിച്ച് പ്രധാനമന്ത്രി

സോമൻ്റെ കൃതാവ് ഒക്ടോബർ 6 ന് തീയറ്ററുകളിൽ

സോമൻ്റെ കൃതാവ് ഒക്ടോബർ 6 ന് തീയറ്ററുകളിൽ

രാജേഷ് മാധവൻ, ശ്രിത ശിവദാസ് ചിത്രത്തിന് തുടക്കം

രാജേഷ് മാധവൻ, ശ്രിത ശിവദാസ് ചിത്രത്തിന് തുടക്കം

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസ്: ഷിയാസ് കരീം കസ്റ്റഡിയില്‍

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസ്: ഷിയാസ് കരീം കസ്റ്റഡിയില്‍

ഏഷ്യൻ ഗെയിംസ്: ജാവലിനിൽ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് സ്വർണ്ണം

ഏഷ്യൻ ഗെയിംസ്: ജാവലിനിൽ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് സ്വർണ്ണം