'കൊറോണ ധവാൻ': പുതിയ വീഡിയോ സോങ്ങ് പുറത്തിറങ്ങി

  • IndiaGlitz, [Thursday,August 03 2023]

ലുക്മാനും ശ്രീനാഥ് ഭാസിയും ഒന്നിക്കുന്ന കോമഡി ചിത്രം കൊറോണ ധവാനിലെ പുതിയ വീഡിയോ സോങ്ങ് പുറത്തിറങ്ങി. മനു മഞ്ജിത്തിൻ്റെ വരികള്‍ക്ക് റിജോ ജോസഫ് സംഗീതം നല്‍കിയ ഗാനം പാടിയിരിക്കുന്നത് അരുണ്‍ അശോകും നീലിമ പി ആറും ചേര്‍ന്നാണ്. ആഗസ്റ്റ് 4-നാണ് കൊറോണ ധവാന്‍ തീയറ്ററുകളിൽ എത്തുക. നവാഗതനായ സി സി സംവിധാനം ചെയ്തിരിക്കുന്ന കൊറോണ ധവാന്‍ ജെയിംസ് & ജെറോം പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ജെയിംസും ജെറോമും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സുജയ് മോഹന്‍രാജ് ആണ്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് ചിത്രം തീയറ്ററുകളിലേക്ക് എത്തിക്കുന്നത്. ലുക്മാന്‍, ശ്രീനാഥ് ഭാസി എന്നിവര്‍ക്കൊപ്പം ജോണി ആന്‍റണി, ശരത് സഭ, ഇര്‍ഷാദ് അലി, ബിറ്റോ, ശ്രുതി ജയന്‍, ഉണ്ണി നായര്‍, സിനോജ് അങ്കമാലി, ധര്‍മജന്‍ ബോള്‍ഗാട്ടി, വിജിലേഷ്, അനീഷ് ഗോപാല്‍, സുനില്‍ സുഗത, ശിവജി ഗുരുവായൂര്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ജെനീഷ് ജയാനന്ദനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

More News

രാം പൊതിനേനിയും ശ്രീലീലയും ഒരുമിക്കുന്ന 'സ്കന്ദ' റിലീസിനൊരുങ്ങുന്നു

രാം പൊതിനേനിയും ശ്രീലീലയും ഒരുമിക്കുന്ന 'സ്കന്ദ' റിലീസിനൊരുങ്ങുന്നു

'ടൈഗര്‍ നാഗേശ്വര റാവു' വിന്‍റെ റിലീസിങ് തീയതി പുറത്ത്

'ടൈഗര്‍ നാഗേശ്വര റാവു' വിന്‍റെ റിലീസിങ് തീയതി പുറത്ത്

മെസ്സി വീണ്ടും ഇരട്ടഗോൾ നേടി; മയാമിക്ക് ഉജ്ജ്വല വിജയം

മെസ്സി വീണ്ടും ഇരട്ടഗോൾ നേടി; മയാമിക്ക് ഉജ്ജ്വല വിജയം

എ ഐ ക്യാമറയിൽ കുടുങ്ങിയ 328 സർക്കാർ വാഹനങ്ങൾക്ക് പിഴ

എ ഐ ക്യാമറയിൽ കുടുങ്ങിയ 328 സർക്കാർ വാഹനങ്ങൾക്ക് പിഴ

എൻ.എസ്.എസ് നാമജപ യാത്രക്കെതിരെ കേസെടുത്തു

എൻ.എസ്.എസ് നാമജപ യാത്രക്കെതിരെ കേസെടുത്തു