വരാഹരൂപം പാട്ടിൻ്റെ പകർപ്പവകാശ ലംഘനം: പൃഥ്വിരാജിൻ്റെ മൊഴിയെടുക്കും
Send us your feedback to audioarticles@vaarta.com
കാന്താരയിലെ വരാഹ രൂപം എന്ന ഗാനത്തിൻ്റെ പകർപ്പവകാശം സംബന്ധിച്ച കേസിൽ പൃഥ്വിരാജിൻ്റെ മൊഴിയെടുക്കും. സിനിമയിലെ ഗാനം പകർപ്പവകാശം ലംഘിച്ചാണ് ഉൾപ്പെടുത്തിയതെന്ന കേസിൽ സംഗീത സംവിധായകൻ അജനീഷ് ലോക്‌നാഥിനെയും ചോദ്യംചെയ്യും. നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിയുടെ ചോദ്യംചെയ്യൽ പൂർത്തിയായി. ഋഷഭ് ഷെട്ടി, നിർമാതാവ് വിജയ് കിരഗന്ദൂർ എന്നിവരെ കോഴിക്കോട് ടൗൺ പോലീസ് രണ്ടു ദിവസമായി ചോദ്യം ചെയ്തു വരികയായിരുന്നു. കാന്താരയുടെ കേരളത്തിലെ വിതരണക്കാരനായ നടൻ പൃഥ്വിരാജ് ഉൾപ്പെടെ ഏഴ് പേരിൽ നിന്നു കൂടി മൊഴിയെടുക്കുമെന്നും പോലീസ് പറഞ്ഞു.
തൈക്കുടം ബ്രിഡ്‍ജും മാതൃഭൂമിയും നൽകിയ പരാതിയിലായിരുന്നു കേസ് എടുത്തത്. കാന്താര സിനിമയിലെ വരാഹ രൂപം എന്ന ഗാനത്തിന്‍റെ സംഗീതം തൈക്കുടം ബ്രിഡ്ജ് മ്യൂസിക് ബാന്‍റ് ചിട്ടപ്പെടുത്തിയ നവരസം എന്ന ഗാനത്തിന്‍റെ പകർപ്പവകാശം ലംഘിച്ചുവെന്നായിരുന്നു ആരോപണം. അതേസമയം വരാഹ രൂപം ഗാനം കോപ്പിയല്ലെന്ന നിലപാടില്‍ ഉറച്ചു തന്നെയാണ് കാന്തര സിനിമയുടെ അണിയറക്കാര്‍. ഗാനം കോപ്പിയടി അല്ലെന്നും ഒറിജിനൽ കോമ്പൊസിഷനാണെന്നും ചിത്രത്തിന്‍റെ സംവിധായകനും പ്രധാന താരവുമായ ഋഷഭ് ഷെട്ടി പറയുന്നു. വരാഹ രൂപം ഉള്‍പ്പെട്ട കാന്താര സിനിമയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ ഹൈക്കോടതി വിധി സുപ്രീം കോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments