നിയമനക്കത്ത് വിവാദം: കൗൺസിൽ യോഗത്തിനിടെ സംഘർഷം
Send us your feedback to audioarticles@vaarta.com
നിയമനക്കത്ത് വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രൻ്റെ രാജിക്കായി കോർപറേഷൻ ആസ്ഥാനത്തിനു പുറത്ത് ശക്തമായ സമരം നടക്കുന്നത്തിനിടെ കൂടിയ കൗൺസിൽ യോഗം ഉന്തും തള്ളിലും കലാശിച്ചു. മേയർ ഇരിപ്പിടത്തിൽ എത്തുന്നതു തടയാൻ നടത്തിയ സമരമാണ് അസഭ്യം വിളിയും സംഘർഷവുമായി കയ്യാങ്കളിയിൽ എത്തിയത്. യുഡിഎഫ്, ബിജെപി അംഗങ്ങൾ ഉയർത്തിയ ‘മേയർ ഗോ ബാക്ക് ’ ബാനർ നശിപ്പിക്കാൻ ശ്രമിച്ചതാണ് തുടക്കത്തിൽ പ്രകോപനങ്ങൾക്കു കാരണം.
യുഡിഎഫ് കൗൺസിലർമാർ മേയർ ചേംബറിലേക്ക് വരുന്ന വഴിയിലും ബിജെപി വനിതാ കൗൺസിലർമാർ മേയറുടെ ഡയസിലും തടസ്സം സൃഷ്ടിച്ചു. അറസ്റ്റ് നീക്കത്തെ തുടർന്ന് യുഡിഎഫ് കൗൺസിലർമാരും പൊലീസും തമ്മിൽ ഉന്തിലും തള്ളിലും കലാശിച്ചു. ബിജെപി വനിതാ കൗൺസിലർമാർ കസേരയ്ക്കു ചുറ്റും കിടന്നതോടെ മേയർക്കും സെക്രട്ടറിക്കും വേദിയിലേക്കു കടക്കാനായില്ല.
വനിതാ പൊലീസും എൽഡിഎഫ് കൗൺസിലർമാരും ചേർന്ന് ഏറെ പണിപ്പെട്ട് ഇരുവരെയും വേദിയിൽ എത്തിച്ചെങ്കിലും ബാനറുകളും ബോർഡുകളും ആയി അവിടെ പ്രതിഷേധം തുടർന്നു. ബിജെപി വനിതാ കൗൺസിലർമാരെ സസ്പെൻഡ് ചെയ്തു. മരാമത്തു സ്ഥിരസമിതി ചെയർമാൻ ഡി.ആർ.അനിൽ സ്ത്രീത്വത്തെ അപമാനിച്ചെന്ന് ആരോപിച്ച് ബിജെപി വനിതാ കൗൺസിലർമാർ കൗൺസിൽ ലോഞ്ചിൽ സമരം നടത്തി. രാത്രിയിലും തുടർന്ന സമരത്തിനൊടുവിൽ 11 മണിയോടെ കൗൺസിലർമാരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. തൻ്റെ കാഴ്ച മറച്ച് ബാനർ പിടിച്ചവരെയാണ് മേയർ സസ്‌പെൻഡ് ചെയ്തത്.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments