കരുനാഗപ്പള്ളി ലഹരിക്കടത്തുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഗൂഢാലോചന: എ ഷാനവാസ്

  • IndiaGlitz, [Friday,January 27 2023]

മുൻമന്ത്രി ജി.സുധാകരന്‍, ആലപ്പുഴ സിപിഎം ജില്ലാ സെക്രട്ടറി ആര്‍.നാസര്‍, പി.പി.ചിത്തരഞ്ജന്‍ എംഎൽഎ എന്നിവര്‍ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്ന് ആരോപിച്ച് ആലപ്പുഴ നോര്‍ത്ത് ഏരിയ കമ്മിറ്റിക്ക് എ ഷാനവാസ് കത്തു നല്‍കി. അനധിക‍ൃത സ്വത്ത് സമ്പാദനം, സാമ്പത്തിക ഇടപാടുകൾ എന്നിവ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രാദേശിക നേതാവ് പൊലീസിനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും (ഇഡി) തനിക്കെതിരെ പരാതി നല്‍കിയത് ഈ നേതാക്കളുടെ പ്രേരണയാലാണെന്നും കത്തില്‍ പറയുന്നു. ജില്ലയിലെ പാർട്ടിയിലുള്ള വിഭാഗീയത രൂക്ഷമായതിനിടയിൽ കഴിഞ്ഞ ദിവസം നോർത്ത് ഏരിയ കമ്മിറ്റി യോഗത്തിൽ ആർ നാസറിന്‍റെ നേതൃത്വത്തിൽ ജില്ലയിൽ മൂന്നിടങ്ങളിൽ രഹസ്യയോഗം ചേർന്നെന്നും ഷാനവാസിനെതിരെ ഗൂഢാലോചന നടത്തിയെന്ന ആരോപണങ്ങളും ഉയർന്നിരുന്നു. ഷാനവാസ് നല്‍കിയ കത്തും മറ്റു പരാതികളും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കും നല്‍കാന്‍ നോര്‍ത്ത് ഏരിയാ കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. കരുനാഗപ്പള്ളിയില്‍ ഷാനവാസിന്റെ ഉടമസ്ഥതയിലുള്ള ലോറിയില്‍ നിന്നും ഒരു കോടിയിലേറെ രൂപ വിലവരുന്ന നിരോധിത പുകയില ലഹരി വസ്തുക്കളാണ് പൊലീസ് പിടികൂടിയത്. സംഭവത്തില്‍ ഷാനവാസിനെ സിപിഎം അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

More News

റിപ്പബ്ലിക് ദിനത്തിൽ ഫേസ്ബുക്ക് പോസ്‌റ്റിൽ സവർക്കറുടെ ചിത്രം വിവാദമായി

റിപ്പബ്ലിക് ദിനത്തിൽ ഫേസ്ബുക്ക് പോസ്‌റ്റിൽ സവർക്കറുടെ ചിത്രം വിവാദമായി

വിക്ടറി വെങ്കിടേഷിൻ്റെ 75-ാമത് ചിത്രം സൈന്ധവ് ലോഞ്ച് ചെയ്തു.

വിക്ടറി വെങ്കിടേഷിൻ്റെ 75-ാമത് ചിത്രം സൈന്ധവ് ഹൈദരാബാദിലെ രാമനായിഡു സ്റ്റുഡിയോയിൽ പൂജാ ചടങ്ങുകളോടെ ലോഞ്ച് ചെയ്തു.

ഉണ്ണി മുകുന്ദനെ പിന്തുണച്ച് അഭിലാഷ് പിള്ള

ഉണ്ണി മുകുന്ദനെ പിന്തുണച്ച് അഭിലാഷ് പിള്ള

മമ്മൂട്ടി കമ്പനിയുടെ പുതിയ ചിത്രം 'കണ്ണൂര്‍ സ്ക്വാഡ്'

മമ്മൂട്ടി കമ്പനിയുടെ പുതിയ ചിത്രം 'കണ്ണൂര്‍ സ്ക്വാഡ്'

കായംകുളം നഗരസഭാ കൗണ്‍സിലർ അറസ്റ്റിൽ

കായംകുളം നഗരസഭാ കൗണ്‍സിലർ അറസ്റ്റിൽ