വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻ ചാണ്ടിയുടെ പേരിടണമെന്ന് കോൺഗ്രസ് നേതാക്കൾ
Send us your feedback to audioarticles@vaarta.com
വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻ ചാണ്ടിയുടെ പേരിടണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ. പദ്ധതി അട്ടിമറിക്കാൻ നിരവധി ശ്രമങ്ങളുണ്ടായിട്ടും തുറമുഖം യാഥാർഥ്യമായതിന് പിന്നിൽ ഉമ്മൻ ചാണ്ടിയാണെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. കേരളത്തിൻ്റെ വികസന സ്തംഭമായി മാറേണ്ട വിഴിഞ്ഞം തുറമുഖ പദ്ധതി നാലു വർഷം വൈകിപ്പിച്ച് കനത്ത നഷ്ടം വരുത്തിയ ശേഷം പദ്ധതിയുടെ ക്രെഡിറ്റ് എടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രചാരണം അഴിച്ചുവിട്ടത് അല്പത്തരമാണ്.
പിണറായി വിജയന് മനുഷ്യത്വം ബാക്കിയുണ്ടെങ്കിൽ വിഴിഞ്ഞം പദ്ധതിക്ക് ഉമ്മൻ ചാണ്ടിയുടെ പേരിടണം എന്ന് സുധാകരൻ പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും യുഡിഎഫ് സര്‍ക്കാരിൻ്റെയും മനക്കരുത്തിൻ്റെയും ശ്രമഫലമായി യാഥാര്‍ത്ഥ്യമായ വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ഉമ്മന്‍ ചാണ്ടിയുടെ പേര് നല്‍കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ ആവശ്യപ്പെട്ടു. ഉമ്മന്‍ ചാണ്ടിയോടുള്ള സ്മരണാര്‍ത്ഥം വിഴിഞ്ഞം തുറമുഖത്തിന് അദ്ദേഹത്തിൻ്റെ പേര് നല്‍കുകയാണ് ഏറ്റവും വലിയ ആദരമെന്നും ഹസന്‍ പറഞ്ഞു.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com