സുരേഷ് ഗോപി നയിച്ച പദയാത്രയ്ക്ക് സമാപനം
Send us your feedback to audioarticles@vaarta.com
കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പിനെതിരെ സുരേഷ് ഗോപി നയിച്ച നടത്തിയ സഹകാരി സംരക്ഷണ പദയാത്രയ്ക്ക് സമാപനം. ബിജെപിയുടെ നേതൃത്വത്തിൽ കരുവന്നൂരിൽ നിന്ന് ആരംഭിച്ച യാത്രയിൽ 18 കിലോമീറ്റർ കാൽ നടയായി സഞ്ചരിക്കാൻ സഹകാരികളും പൊതുജനങ്ങളും അടക്കം പതിനായിരങ്ങൾ താരത്തോടൊപ്പം അണി ചേർന്നു.
കരുവന്നൂരിൽ മാത്രമല്ല, സഹകരണ മേഖലയിൽ നടക്കുന്ന തട്ടിപ്പുകൾക്കെതിരെ മറ്റു ജില്ലകളിലേക്കും സമരം വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് ബിജെപി നേതൃത്വം. കരുവന്നൂർ ഉൾപ്പെടെയുള്ള സഹകരണ ബാങ്കുകളിൽ നടന്ന കൊള്ളയ്ക്കെതിരെയാണ് സുരേഷ് ഗോപി നയിച്ച ബിജെപിയുടെ ജനകീയ പ്രക്ഷോഭം തൃശൂരിൽ അലയടിച്ചത്. തട്ടിപ്പിന് ഇരയായി ആത്മഹത്യ ചെയ്യേണ്ടി വന്ന നിക്ഷേപകരുടെ ചിത്രങ്ങൾക്ക് മുന്നിൽ പുഷ്പങ്ങൾ അർപ്പിച്ച് തുടക്കമിട്ട പദയാത്ര രാഷ്ട്രീയ പ്രേരിതമല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വ്യക്തമാക്കി.
Follow us on Google News and stay updated with the latest!
Comments