2024 ജനുവരി 1 ന് രാമക്ഷേത്രത്തിന്റെ പൂർത്തീകരണം
Send us your feedback to audioarticles@vaarta.com
2024 ജനുവരി ഒന്നിന് അയോധ്യയിൽ രാമക്ഷേത്രം നിർമാണം പൂർത്തിയാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ത്രിപുരയിൽ നടന്ന ചടങ്ങിൽ മാധ്യമങ്ങളോട് പറഞ്ഞു. ക്ഷേത്രനിർമാണം പകുതി കഴിഞ്ഞിരിക്കുകയാണെന്നും 2023 ഡിസംബറോടെ പണി പൂർത്തി ആകുമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.
പതിറ്റാണ്ടുകളായി നിയമക്കുരുക്കിലായിരുന്ന അയോധ്യ ക്ഷേത്രത്തിൻ്റെ നിർമാണം സുപ്രീംകോടതി വിധിക്ക് പിന്നാലെ 2020 ഓഗസ്റ്റ് അഞ്ചിനാണ് ആരംഭിച്ചത്. പ്രധാന മന്ത്രി നരേന്ദ്ര മോദിയാണ് ക്ഷേത്രത്തിൻ്റെ തറക്കല്ലിട്ടത്. 2019 നവംബറിൽ സുപ്രീംകോടതിയുടെ അഞ്ചംഗ ബഞ്ച് തർക്കഭൂമി ക്ഷേത്രത്തിന്റേതാണെന്ന് വിധിക്കുകയായിരുന്നു. കോൺഗ്രസും സിപിഎമ്മും രാമക്ഷേത്ര നിർമ്മാണത്തെ തടസ്സപ്പെടുത്തി എന്നും അമിത് ഷാ ആരോപിച്ചു. 2024ൽ നടക്കാനിരിയ്ക്കുന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം ബിജ.പിക്ക് പ്രധാന നാഴികക്കല്ലായി മാറുമെന്നാണ് വ്യക്തമാകുന്നത്.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com