സ്മൃതി ഇറാനിയെ അപമാനിച്ചെന്ന് പരാതി; കോൺഗ്രസ് നേതാവിനെതിരെ കേസ്
Send us your feedback to audioarticles@vaarta.com
കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ സംഭവത്തിൽ കോൺഗ്രസ് നേതാവ് ദീപക് സിംഗിനെതിരെ കേസെടുത്തു. സ്മൃതി ഇറാനിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിനും പാകിസ്ഥാനി എന്ന് വിളിച്ചതിനും പ്രാദേശിക ബിജെപി നേതാവ് കേശവ് സിംഗ് നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. ഗൗരിഗഞ്ച് പൊലീസാണ് സിംഗിനെതിരെ കേസ് എടുത്തിരിക്കുന്നത്.
സഞ്ജയ് ഗാന്ധി ആശുപത്രിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തതിനെതിരെ സിംഗ് രണ്ട് ദിവസത്തെ ധർണ നടത്തിയിരുന്നു. ഈ പ്രതിഷേധത്തിനിടെയാണ് ദീപക് കേന്ദ്രമന്ത്രിയെ ‘പാകിസ്താനി’ എന്ന് വിളിച്ചത്. സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെ ആയിരുന്നു ബിജെപി നേതാവ് പൊലീസിൽ പരാതി നൽകിയത്. അതേസമയം ആശുപത്രിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തതുമായി ബന്ധപ്പെട്ട ഹർജി അലഹബാദ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഒക്ടോബർ മൂന്നിന് ഹർജി കോടതി പരിഗണിക്കും.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com