തോക്കുചൂണ്ടി വധഭീഷണി മുഴക്കിയതായി നടൻ ബാലക്കെതിരെ പരാതി
Send us your feedback to audioarticles@vaarta.com
ബാല വീട്ടിൽ കയറി വന്ന് ഭീഷണിപ്പെടുത്തിയെന്ന ആരോപണവുമായി 'ചെകുത്താൻ' എന്ന പേരിൽ അറിയപ്പെടുന്ന യുട്യൂബർ അജു അലക്സ്. തോക്ക് ചൂണ്ടിയാണ് ഭീഷണിപ്പെടുത്തിയത് എന്നും വീട്ടിലെ സാധനങ്ങൾ വലിച്ചുവാരിയിട്ടെന്നും അജു പറയുന്നു. സംഭവത്തിൽ ബാലയ്ക്കെതിരെ പോലീസിൽ പരാതി നൽകിയതായും അജു പറഞ്ഞു. തനിക്കെതിരെ അജു അലക്സ് വീഡിയോ ചെയ്തതിലുള്ള വിരോധമാണ് ബാലയുടെ പ്രവര്‍ത്തിക്ക് കാരണമെന്നാണ് എഫ്ഐആര്‍.
ആറാട്ട് അണ്ണന് എന്ന് വിളിപ്പേരുള്ള സന്തോഷ് വര്‍ക്കിയെയും കൊണ്ടാണ് ബാല തന്റെ റൂമില്‍ വന്നതെന്നും ഒപ്പം രണ്ട് ഗുണ്ടകള്‍ ഉണ്ടായിരുന്നു എന്നും അജു അലക്സ് പ്രതികരിച്ചു. നടന് ബാല ഞാന്‍ താമസിക്കുന്ന റൂമില്‍ വന്നു. ഞാന്‍ അവിടെ ഇല്ലായിരുന്നു. അവിടെ താമസിക്കുന്ന എന്റെ സുഹൃത്തിനെതിരെ തോക്ക് ചൂണ്ടി. അവനെ ഭീഷണിപ്പെടുത്തി. എന്നെ കൊല്ലുമെന്ന് പറഞ്ഞാണ് പോയിരിക്കുന്നത്. വീട്ടിലുള്ള സാധനങ്ങൾ ഒക്കെ വലിച്ചെറിഞ്ഞു എന്നാണ് പരാതി. എന്നാൽ കേസെടുത്തതിന് പിന്നാലെ വിശദീകരണ വീഡിയോ പങ്കിട്ട് ബാല ഫേസ്ബുക്ക് ലൈവിലൂടെ എത്തി. തോക്ക് എടുത്ത് വീട്ടിലെക്ക് പോയി എന്ന് പറയുന്ന ആരോപണവും വീട്ടിൽ നാശനഷ്ടം ഉണ്ടാക്കി എന്ന ആരോപണവും കളവ് ആണെന് തെളിയിക്കുന്ന വീഡിയോ ഫുട്ടേജ് അദ്ദേഹം വെളിയിൽ വിട്ടിട്ടുണ്ട്. വീഡിയോയിൽ കാണുന്നത് നല്ല രീതിയിൽ നടൻ ബാല ചെകുത്താൻ്റെ സുഹൃത്തിനോട് സംസാരിക്കുന്നത് ആണ്.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments