ഹാസ്യ ചിത്രം "ത്രിശങ്കു" ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
Send us your feedback to audioarticles@vaarta.com
അച്യുത് വിനായകിൻ്റെ ആദ്യ സംവിധാനത്തിൽ ഒരുങ്ങുന്ന റൊമാന്റിക് ഹാസ്യ ചിത്രമായ ത്രിശങ്കു മാച്ച്ബോക്സ് ഷോട്ട്സിൻ്റെ ബാനറിൽ സഞ്ജയ് റൗത്രേ, സരിത പാട്ടീൽ എന്നിവരാണ് നിർമിച്ചിരിക്കുന്നത്. വിഷ്ണു ശ്യാമപ്രസാദ്, ലക്കൂണ പിക്ചേഴ്സ്, ഗായത്രി എം, ക്ലോക്ക്ടവർ പിക്ചേഴ്സ് & കമ്പനി എന്നിവരാണ് മറ്റു നിർമ്മാതാക്കൾ. അന്ന ബെന്നും അർജുൻ അശോകനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സുരേഷ് കൃഷ്ണ, സെറിൻ ഷിഹാബ്, നന്ദു എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ. ജയേഷ് മോഹൻ, അജ്മൽ സാബു എന്നിവർ ഛായാഗ്രഹണവും എഡിറ്റിംഗ് രാകേഷ് ചെറുമഠവും നിർവ്വഹിക്കുന്നു. ജെ.കെയാണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. സൗണ്ട് ഡിസൈൻ ധനുഷ് നയനാർ. എ.പി ഇന്റർനാഷണൽ ഇ4 എന്റർടെയ്ൻമെന്റിലൂടെയാകും ചിത്രം റിലീസ് ചെയ്യുക. തിങ്ക് മ്യൂസിക് ഗാനങ്ങൾ പുറത്തിറക്കും.
പ്രശസ്ത നിയോ-നോയിർ ചലച്ചിത്ര നിർമ്മാതാവ് ശ്രീറാം രാഘവൻ്റെ നേതൃത്വത്തിലാണ് പ്രൊഡക്ഷൻ ഹൗസ് പ്രവർത്തിക്കുന്നത്. ത്രിശങ്കു കുടുംബപ്രേക്ഷകർക്ക് വേണ്ടിയുള്ള ഒരു റൊമാൻ്റിക് കോമഡി ചിത്രമാണെന്നും വിസ്മയിപ്പിക്കുന്ന മലയാള സിനിമാരംഗത്തെ പര്യവേക്ഷണം ചെയ്യാനും തങ്ങൾക്കു വ്യതിരിക്തമായ കാഴ്ചപ്പാട് സിനിമാ പ്രേമികളുമായി പങ്കിടാനും കാത്തിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. സരിത പാട്ടീൽ മലയാള സിനിമാരംഗത്തെക്കുറിച്ചും അതിലെ വളർച്ചയെക്കുറിച്ചുള്ളമുള്ള അവരുടെ കാഴ്ചപ്പാടിനെക്കുറിച്ച് സംസാരിച്ചു. തൃശങ്കു പ്രേക്ഷകർക്ക് പുതുമയുള്ളതും ആകർഷകവുമായ ഒരു അനുഭൂതി നൽകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു - സരിത പറഞ്ഞു. മാച്ച്ബോക്സ് ഷോട്ട്സ് മലയാളത്തിലെ മറ്റ് പ്രോജക്ടുകളുമായി സഹകരിക്കാൻ താല്പര്യപ്പെടുന്നുവെന്നും അവർ വ്യകതമാക്കി.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com