തെരുവുനായ ശല്യത്തെത്തുടർന്ന് കോളജിന് അവധി

  • IndiaGlitz, [Monday,December 12 2022]

തിരുവനന്തപുരം എൻജിനീയറിങ് കോളജിന് ഇന്ന് അവധി പ്രഖ്യാപിച്ചത് തെരുവുനായ ശല്യത്തെത്തുടർന്ന്. പേവിഷബാധ ഉണ്ടെന്ന് സംശയിക്കപ്പെടുന്ന നായ ക്യാംപസിലെ മറ്റു നായകളെ കടിച്ചതോടെ ആണ് കോളേജിന് അവധി നൽകിയത്. മുന്‍നിശ്ചയിച്ച പരീക്ഷകള്‍ക്കും ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കും മാറ്റമുണ്ടാവില്ലെന്ന് കോളേജ് അധികൃതര്‍ അറിയിച്ചു.

അവധി പ്രഖ്യാപിച്ചതിനു പിന്നാലെ കോളജിലെത്തി നായകളെ പിടിക്കാൻ നഗരസഭയുടെ നേതൃത്വത്തിൽ നടപടി ആരംഭിച്ചു. നഗരസഭാ ജീവനക്കാര്‍ ഇന്ന് ക്യാമ്പസിലെത്തി നായകളെ പിടികൂടും എന്നാണ് അറിയിച്ചിരിക്കുന്നത്. ഇവയെ ക്യാമ്പിലേക്ക് മാറ്റും. ഇന്നലെ രാത്രിയോടെയാണ് പേവിഷബാധ സംശയിക്കുന്ന നായ്ക്കളുടെ സാന്നിധ്യമുള്ളതായി സെക്യൂരിറ്റി ജീവനക്കാരൻ റിപ്പോർട്ട് ചെയ്തത്. തെരുവുനായ ശല്യത്തിനെതിരെ അടിയന്തര നടപടികൾ സ്വീകരിക്കണം എന്നാണ് കോളജ് അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്.

More News

ശ്യാം പുഷ്‌കരൻ്റെ 'തങ്കം'- ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ജോജിക്കു ശേഷം ശ്യാം പുഷ്‌കരന്‍ തിരക്കഥയൊരുക്കുന്ന 'തങ്കം'ത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

ഐഎസ്എല്ലില്‍ അഞ്ചാം പോരാട്ടവും വിജയിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ബംഗളൂരു എഫ്‌സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബ്ലാസ്റ്റേഴ്‌സ് മിന്നും ജയം സ്വന്തമാക്കി

കൊച്ചി മുസിരിസ് ബിനാലെ; ഡിസംബർ 23 ലേക്ക് മാറ്റി

ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ കലാ പ്രദർശനമായ മുസരീസ് ബിനാലെ ഉദ്ഘാടനം ഈ മാസം 23 ലേക്ക് മാറ്റി.

പി.ടി. ഉഷ- ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ അധ്യക്ഷ

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ അധ്യക്ഷയായി പി.ടി. ഉഷയെ ഔദ്യോഗികമായി തിരഞ്ഞെടുത്തു.

നെയ്മര്‍ രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചേക്കുമെന്ന് സൂചന

നെയ്മര്‍ രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചേക്കുമെന്ന് സൂചന.